ഷിംല: ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി ബിജെപി പ്രാദേശിക നേതാവും എംഎല്‍എയുമായ ജയറാം താക്കൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി നിയമസഭാക...
ഷിംല: ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി ബിജെപി പ്രാദേശിക നേതാവും എംഎല്‍എയുമായ ജയറാം താക്കൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി നിയമസഭാകക്ഷി നേതാവായി അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.
ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവ് പ്രേം കുമാര്‍ ധുമാല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നേതാവിനെ കണ്ടെത്തേണ്ടിവന്നത്.
ധുമാല്‍ തന്നെയാണ് താക്കൂറിന്റെ പേര് മുന്നോട്ടു വച്ചത്. മംഗി ജില്ലയിലെ സെരാജ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യാണ് താക്കൂര്‍. മുന്‍ മുഖ്യമന്ത്രി ശാന്തകുമാറിന്റെയും കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെയും പേരുകള്‍ ഉയര്‍ന്നു വന്നുവെങ്കിലും അവര്‍ക്കു വേണ്ടത്ര പിന്തുണ കിട്ടിയില്ല.
കേന്ദ്രമന്ത്രിമാരായ നിര്‍മലാ സിതാരാമന്, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി എത്തിയിരുന്നു. പുതിയ നേതാവിന്റെ കാര്യത്തില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ അവര്‍ക്കായില്ല. ഇന്നലെ ഡല്‍ഹിയിലേക്കു തിരിച്ചുപോയ ഇരുവരും കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചനടത്തിയാണ് സമവായ സ്ഥാനാര്‍ത്ഥിയായി താക്കൂറിന്റെ പേര് മുന്നോട്ടു വച്ചത്.
സത്യപ്രതിജ്ഞ എപ്പോഴെന്നു പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. 68ല്‍ 44 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.
Keywords: Jairam Takur, Himachal Pradesh, Chief Minister, BJP, Congress
#WATCH LIVE: BJP addresses a press conference in Shimla #Himachal https://t.co/bC2ujtaNJd
— ANI (@ANI) December 24, 2017
COMMENTS