ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ വിറപ്പിച്ച് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഡെറാഡൂണിന് 121 കിലോമീറ്റര്‍ കിഴക്ക് ഭൂമിക്കടിയില്‍ 30 മൈല്‍ ആഴ...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ വിറപ്പിച്ച് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഡെറാഡൂണിന് 121 കിലോമീറ്റര്‍ കിഴക്ക് ഭൂമിക്കടിയില്‍ 30 മൈല്‍ ആഴത്തിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹിയില്‍ വരെ പ്രകമ്പനമെത്തി.
ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 8.45നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിന്റെ റിക്ടര്‍ സ്‌കെയിലിലും 5.5 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂചലനം അനുഭവപ്പെട്ടിടത്തെല്ലാം ജനം ഭയന്നു വീടുകള്‍ക്കു പുറത്തിറങ്ങി നില്‍ക്കുകയാണ്. ചൊവ്വാഴ്ച 3.3 രേഖപ്പെടുത്തിയ ഭൂചലനം ഉത്തരേന്ത്യയില്‍ ഉണ്ടായിരുന്നു.
COMMENTS