തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രാരംഭകാലത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാരിനെതിരേ പ്രസ്താവനയിറക്ക...
തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രാരംഭകാലത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാരിനെതിരേ പ്രസ്താവനയിറക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തു.
കേരളത്തില്‍ നിയമവാഴ്ച തകരാറിലാണെന്നു ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട ജേക്കബ് തോമസ് ഇപ്പോള്‍ ഐഎംജി ഡയറക്ടറാണ് .
തിരുവനന്തപുരം പ്രസ്‌ക്ലബില്‍ അഴിമതിവിരുദ്ധ ദിനാചരണയോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസ് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. കേരളത്തില്‍ നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിനു കാരണം ഇതാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
രൂക്ഷമായ ഭാഷയിലായിരുന്നു ജേക്കബ് തോമസ് സംസാരിച്ചത്. കേരളത്തില്‍ അഴിമതിക്കാര്‍ തമ്മില്‍ ഐക്യത്തിലാണ്. അധികാരത്തിന്‍െര ബലത്തില്‍ അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ 51 വെട്ടു വെട്ടിയില്ലെങ്കിലും നശ്ശബ്ദരാക്കുകയാണ്.
ഗുണനിലവാരമില്ലാത്ത സേവനം നല്‍കുന്ന സംഭവമാണോ ഭരണമെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഭരണത്തിനു നിലവാരമില്ലാതാകുമ്പോള്‍ വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നു. വലിയ പരസ്യം കണ്ടാല്‍ ഭരണത്തിനു നിലവാരമില്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനവും കുത്തഴിഞ്ഞതായിരുന്നുവെന്നും പണക്കാരുടെ മക്കളാണ് കടലില്‍ കാണാതായതെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

							    
							    
							    
							    
COMMENTS