ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ കേസ് ജി.മാധവന്‍നായര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. 50000 രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിലുമ...
ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ കേസ് ജി.മാധവന്‍നായര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. 50000 രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.
സി.ബി.ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജി.മാധവന്‍ നായര്‍ ചെയര്‍മാനായിരിക്കെ ഐ.എസ്.ആര്‍.ഒയുടെ വണിജ്യവിഭാഗമായ ആന്‍ഡ്രിക്‌സ് സ്വകാര്യ കമ്പനിയായ ദേവാസുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതി നടന്നു എന്നതാണ് കേസ്.
സ്വകാര്യ കമ്പനിയായ ദേവാസിന് ലാഭമുണ്ടാക്കാന്‍ മാധവന്‍ നായര്‍ തന്റെ പദവി ദുരുപയോഗം ചെയ്തു എന്നതായിരുന്നു കുറ്റപത്രത്തിലെ കണ്ടെത്തല്‍.
കേസ് ഫെബ്രുവരി 15 ലേക്ക് മാറ്റിവച്ചു.
COMMENTS