കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് പൊലീസാണെന്ന് ദിലീപ് ആരോപിച്ചു. എന്നാല്‍, ദിലീപ് ഹരിശ്ചന്ദ്രന...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് പൊലീസാണെന്ന് ദിലീപ് ആരോപിച്ചു. എന്നാല്‍, ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്ന് തിരിച്ചടിച്ച് പ്രോസിക്യൂഷന്‍.
കുറ്റപത്രം അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി കോടതിയില്‍ നടന്ന വാദത്തിനിടെയാണ് ദിലീപിനെതിരെ പ്രോസിക്യൂട്ടറുടെ പരാമര്‍ശം.
തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ അന്വേഷണ സംഘം കുറ്റപത്രം ചോര്‍ത്തിയെന്ന് ദിലീപ് പരാതിയില്‍ പറയുന്നു.
ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി വാങ്ങി മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍, രേഖകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത് പൊലീസ് തന്നെയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ തിരിച്ചടിച്ചു.
കുറ്റപത്രം മറ്റു രീതിയില്‍ ചോരാന്‍ ഒരു സാധ്യതയുമില്ലെന്നും പൊലീസ് ക്ലബിന്റെ പരിസരത്ത് ഫോട്ടോസ്റ്റാറ്റ് കടകള്‍ പോലും ഇല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. പൊലീസിന്റെ അറിവോടെ പൊലീസ് ക്ലബില്‍ നടന്ന നീക്കങ്ങളാണ് കുറ്റപത്രം ചോര്‍ന്നതിനു പിന്നിലെന്ന് അഭിഭാഷകന്‍ ആരോപിച്ചു.
ദിലീപിന്റെ വാദത്തിനു കരുത്തേകാന്‍ കുറ്റപത്രം സമര്‍പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പെട്ട പെന്‍ഡ്രൈവ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
കേസില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി ഈ മാസം 23 ലേക്കു മാറ്റി.
Keywords: Actress abduction case, Police, Crime, Court, Dileep, actor,

COMMENTS