തിരുവനന്തപുരം: വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തിയ കേസിൽ നടൻ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ട...
തിരുവനന്തപുരം: വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തിയ കേസിൽ നടൻ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
ഫഹദ് മുൻകൂർ ജാമ്യം നേടിയിരുന്നതിനാലാണ് കോടതിയിൽ ഹാജരാക്കാതെ വിട്ടയച്ചത്. 50,000 രൂപയ്ക്കും ആൾ ജാമ്യത്തിനുമാണ് നടനെ വിട്ടയച്ചത്.
രാവിലെ പൊലീസ് ആസ്ഥാനത്തു വിളിച്ചു വരുത്തി രണ്ടു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കുറ്റം ഫഹദ് ഏറ്റു .തന്റെ ജീവനക്കാരാണ് രജിസ്ട്രേഷൻ നടത്തിയതെന്നും എത്ര പിഴയും ഒടുക്കാൻ തയ്യാറാണെന്നും ഫഹദ് പറഞ്ഞു.
ഇതിനകം 17 ലക്ഷം രൂപ ഫഹദ് പിഴയടച്ചു. പക്ഷേ, മറ്റൊരു കാർ കൂടി ഫഹദ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആ കേസിൽ അന്വേഷണം തുടരുകയാണ്.
keywords: FahadFazil, Car Registration, fraud, Police, Puthuchery
COMMENTS