60 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും തമിഴ്‌നാട്ടില്‍ വൈകാതെ അധികാര മാറ്റമുണ്ടാകുമെന്നും ഔദ്യോഗിക പക്ഷം പുറത്താക്കിയ തങ്ക തമിഴ് ശ...
60 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും തമിഴ്‌നാട്ടില്‍ വൈകാതെ അധികാര മാറ്റമുണ്ടാകുമെന്നും ഔദ്യോഗിക പക്ഷം പുറത്താക്കിയ തങ്ക തമിഴ് ശെല്‍വന്‍
ദീപക് നമ്പ്യാര്‍
ചെന്നൈ: എതിരാളികളെ ബഹുദൂരം പിന്നിലാക്കി ആര്‍ കെ നഗറില്‍ ടിടിവി ദിനകരന്‍ വിജയത്തോടടുക്കുന്നു. 11 റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 26378 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട് ദിനകരന്‍.
Tally at the end of 12th round TTV Dhinakaran 60284 AIADMK 30745 DMK 15918 BJP 837 Naam Thamilar 2871 NOTA 1537 TTV Dhinakaran lead by 29539
ഇതിനിടെ, 60 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും തമിഴ്‌നാട്ടില്‍ വൈകാതെ അധികാര മാറ്റമുണ്ടാകുമെന്നും ഔദ്യോഗിക പക്ഷം പുറത്താക്കിയ തങ്ക തമിഴ് ശെല്‍വന്‍ അവകാശപ്പെട്ടു.
എഡിഎംകെയെ നയിക്കാന്‍ കെല്പുള്ള ഏക നേതാവ് ദിനകരനാണെന്ന് ജനം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോസമയം, ജയലളിതയുടെ പിന്‍ഗാമിയായി ജനം തന്നെ തിരഞ്ഞെടുത്തുകഴിഞ്ഞുവെന്നും എഡിഎംകെ സര്‍ക്കാര്‍ മൂന്നു മാസത്തിനകം നിലം പൊത്തുമെന്നും ദിനകരനും പറഞ്ഞു. വോട്ടെണ്ണലില്‍ വ്യക്തമായ ലീഡ് ലഭിച്ച ശേഷം മധുര വിനാനത്താവളത്തില്‍ വാര്‍ത്താലേഖകരോടു പ്രതികരിക്കുകയായിരുന്നു ദിനകരന്‍.
രണ്ടില ചിഹ്നം പളനിസ്വാമി പക്ഷത്തിനു കിട്ടിയതുകൊണ്ടൊന്നും കാര്യമില്ല. ജനം ഞങ്ങള്‍ക്കൊപ്പമാണ്. ആരാണ് അമ്മയുടെ പിന്‍ഗാമിയെന്നു ജനം കാണിച്ചുതന്നിരിക്കുകയാണ്.
എന്നാല്‍, പണം കൊടുത്താണ് ദികരന്‍ വോട്ടര്‍മാരെ സ്വാധീനിച്ചു ജനം ഉറപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു.
ഇതിനിടെ, എഡിഎംകെ അനുകൂലികളും ദിനകരന്‍ അനുകൂലികളും തമ്മില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്തുണ്ടായ സംഘര്‍ഷത്തിനു ശേഷം ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ വീണ്ടും തുടങ്ങി.
സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കൗണ്ടിംഗ് സ്‌റ്റേഷനകത്തു കടന്നു. സംഘര്‍ഷമുണ്ടാക്കിയവരെ പുറത്താക്കി പുതിയ കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥി, പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍, ഇ.മധുസൂദനന്റെ പ്രകടനം ദയനീയമാണ്.
ജയലളിതയുടെ തോഴിയും പുറത്താക്കപ്പെട്ട എഡിഎംകെ നേതാവുമായ ശശികലയുടെ സഹോദരിയുടെ മകനാണ് ദിനകരന്‍. വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പു കമ്മിഷനും കൈക്കൂലി കൊടുക്കാന്‍ നോക്കിയതിന്റെ പേരില്‍ ദിനകരന്‍ കുരുക്കിലായതോടെ മാറ്റിവച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം നടത്തിയത്.
രാവിലെ 11 മണിയോടെ പൂര്‍ണഫലം അറിയാമെന്നാണ് കരുതുന്നത് 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍.
വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ 77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2016 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 67.6 ശതമാനമായിരുന്നു പോളിംഗ്.
വലിയ പ്രതീക്ഷയുമായി ഇറങ്ങിയ ഡിഎംകെയും ബിജെപിയും മാനം കെടുന്ന അവസ്ഥയും തിരഞ്ഞെടുപ്പുണ്ടാക്കി. ബിജെപി ഇതുവരെ നോട്ടയ്ക്കും താഴെ 758 വോട്ടാണ് നേടിയത്. നോട്ടയ്ക്ക് 1404 വോട്ടു വീണു. ഡിഎംകെയ്ക്ക് ഇതുവരെ 14481 വോട്ടു കിട്ടി.
COMMENTS