കൊച്ചി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായിട്ടും രാജിവയ്ക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങി ഗതാഗതമന്ത്...
കൊച്ചി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായിട്ടും രാജിവയ്ക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങി ഗതാഗതമന്ത്രി തോമസ് ചാണ്ടി.
ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായത്.
ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കില്ല. വിധിയില്‍ വിമര്‍ശനങ്ങളുണ്ടെങ്കില്‍ ഉടന്‍ രാജിവയ്ക്കും. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും തോമസ് ചാണ്ടി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കയ്യേറ്റത്തില്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. വിധിയോടെ തനിക്കുണ്ടായിരുന്ന തൊണ്ണൂറ് ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതായും തോമസ് ചാണ്ടി അവകാശപ്പെട്ടു.
തനിക്കെതിരായ രണ്ടു ഹര്‍ജികള്‍ കോടതി തള്ളി. മുന്‍ കളക്ടറുടെ കണ്ടെത്തലുകള്‍ ഹൈക്കോടതി ശരിവച്ചിരിക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു.
Keywords: Thomas Chandy, Minister, High court, Kerala, NCP, Politics, Resignation

COMMENTS