കോട്ടയം: സിപിഐ-സിപിഎം ബന്ധം ഉലഞ്ഞുനില്‍ക്കുന്നതിനിടെ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്...
കോട്ടയം: സിപിഐ-സിപിഎം ബന്ധം ഉലഞ്ഞുനില്‍ക്കുന്നതിനിടെ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
കോട്ടയത്തെ പൊതുയോഗത്തില്‍ സിപിഐ അസിസ്റ്റന്റ് സെ്ക്രട്ടറി പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു തിരുവഞ്ചൂരിന്റെ ക്ഷണം.
കോണ്‍ഗ്രസ്-സിപിഐ സര്‍ക്കാര്‍ കേരളത്തില്‍ മികച്ച ഭരണമാണ് കാഴ്ച വച്ചത്. അന്ന് സിപിഐയും കോണ്‍ഗ്രസും ഒറ്റക്കെട്ടായിരുന്നു.
കോണ്‍ഗ്രസ്-സിപിഐ സര്‍്ക്കാര്‍ ഭരിച്ച കാലത്തെ സുവര്‍ണ കാലമെന്നു വിശേഷിപ്പിച്ച തിരുവഞ്ചൂര്‍, ആ കാലം തിരിച്ചുകൊണ്ടുവരണമെന്ന് പറഞ്ഞു.
സിപിഐയെ പുകഴ്ത്തി മുന്‍ ധനമന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറുമായ കെ. ശങ്കരനാരായണന്‍ രംഗത്തെത്തി. കാസര്‍കോട് നടന്ന പൊതുയോഗത്തിലായിരുന്നു ശങ്കരനാരായണന്റെ അഭിപ്രായപ്രകടനം.
സിപിഐയ്ക്ക് മികച്ച പ്രവര്‍ത്തനത്തിലൂടെ ജനസമ്മതി നേടാന്‍ സാധിച്ചിട്ടുണ്ടെന്നു പറഞ്ഞ ശങ്കരനാരായണന്‍ എഴുപതുകളില്‍ സിപിഐ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനെ അനുസ്മരിക്കുകയും ചെയ്തു.
മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവും തുടര്‍ന്നുള്ള രാജിയുമാണ് സിപിഐ-സിപിഎം ബന്ധത്തിന് ഉലച്ചിലുണ്ടാക്കിയത്.
Keywords: Congress, Thiruvanchoor Radhakrishnan, CPI, Kerala, Politics

COMMENTS