ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സു...
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കാത്ത ചിത്രത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നതിനെ രാജ്യത്തെ പരമോന്നത നീതിപീഠം രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയരുതെന്നും കോടതി പറഞ്ഞു.
പത്മാവതി സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണ്. സെന്‍സര്‍ ബോര്‍ഡ് ചിത്രം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പറയരുത്. അങ്ങനെ പറയുന്നത് നിയമത്തിന് എതിരാണ്. ഇത് മുന്‍വിധിയോടെ ചിത്രത്തെ സമീപിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനു പ്രേരണയാകുമെന്ന് കോടതി നിരീക്ഷിച്ചു.
ചിത്രത്തില്‍ നിന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ചരിത്രത്തെ വികലമാക്കിയതിന് സഞ്ജയ് ലീല ബെന്‍സാലിക്കെതിരെ കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
ചിത്രത്തിനു സെര്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പ് തന്നെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ ചിത്രം നിരോധിച്ചു. പൊതുവികാരം മാനിക്കാതെ വിവാദം മാത്രം ലക്ഷ്യമിട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മധ്യപ്രദേശില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വിവിധ രജപുത് സംഘടനകള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ് സിന്ധ്യയും ചിത്രത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ചിത്രം ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
Keywords: Padmavati row, Supreme court, Sanjay Leela Bhansali

COMMENTS