തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍. ഉമ്മന്‍ ചാണ്ടിയും ഓഫീസും ത...
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍. ഉമ്മന്‍ ചാണ്ടിയും ഓഫീസും തെറ്റുകാരനാണെന്ന് കമ്മിഷന് റിപ്പോര്‍ട്ട്.
ഉമ്മന്‍ ചാണ്ടിയും പേഴ്സണല്‍ സ്റ്റാഫും സരിതാ നായരെ സഹായിച്ചു. ഇതിനു പണം സ്വീകരിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു.
സരിതയെ ശാരീരികമായി ഉപയോഗിക്കുകയും ലൈംഗിക സംതൃപ്തി നേടുകയും ചെയ്തത് കൈക്കൂലിയായി പരിഗണിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍.
* ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാഝാകൃഷ്ണന് ശ്രമിച്ചു.
* കേസ് അന്വേഷിച്ച പൊലീസ് സംഘവും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു.
* ആര്യാടന് മുഹമ്മദ് കഴിയുന്ന തരത്തിലൊക്കെ സരിതയെ സഹായിക്കാന്‍ ശ്രമിച്ചു.
* 2011 മുതല്‍ ഉമ്മന്‍ ചാണ്ടിക്ക് സരിതയെ അറിയാം.
* അടൂര്‍ പ്രകാശ് ലൈംഗികമായി പീഡിപ്പിച്ചു. ബാംഗ്ലൂരിലെ ഹോട്ടലിലേക്കു ക്ഷണിച്ചു.
* എംഎല്‍എ ഹോസ്റ്റലിലും എറണാകുളത്തും വച്ച് ഹൈബി ഈഡന് പീഡിപ്പിച്ചു.
* ഡല്‍ഹിയില്‍ വച്ച് ജോസ് കെ. മാണി ലൈംഗികമായി പീഡിപ്പിച്ചു.
* എപി അനില്‍കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു.
* കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു.
* എന്‍ സുബ്രഹ്മണ്യം ട്രഡന്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു.
* പിസി വിഷ്ണുനാഥ് ഫോണില്‍ വിളിച്ചു, എസ്എംഎസ് അയച്ചു.
COMMENTS