പനാജി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ജൂറി അധ്യക്ഷന്‍ രാജിവച്ചു. ചലച്ചിത്രങ്ങളായ സെക്‌സി ദുര്‍ഗയും ന്യൂഡും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച...
പനാജി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ജൂറി അധ്യക്ഷന്‍ രാജിവച്ചു. ചലച്ചിത്രങ്ങളായ സെക്‌സി ദുര്‍ഗയും ന്യൂഡും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് രണ്ടു ചിത്രങ്ങളെയും ഒഴിവാക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചത് ഇന്ത്യന്‍ പനോരമ വിഭാഗം ജൂറി അധ്യക്ഷന്‍ സുജോയ്‌ഘോഷാണ്.
വാര്‍ത്താവിനിമയ മന്ത്രാലയം ജൂറിയെ അറിയിക്കാതെ നേരിട്ടിടപെട്ടാണ് ചിത്രങ്ങള്‍ ഒഴിവാക്കിയത്.
രണ്ടു ചിത്രങ്ങളും സ്ത്രീ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യുന്നവയാണെന്ന് ജൂറി അംഗവും പ്രമുഖ തിരക്കഥാകൃത്തുമായ അപൂര്‍വ അസ്രാണി പറഞ്ഞു. ചിത്രങ്ങള്‍ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും തീരുമാനം പുനപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ് സെക്‌സി ദുര്‍ഗയുടെ സംവിധായകന്‍. ജിയോ മാമി മുംബയ് ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രവി ജാദവാണ് ന്യൂഡിന്റെ സംവിധായകന്‍.
Keywords: Goa International Film Festival, Sexy Durga, Nude, Movies, Sujoy Ghosh

COMMENTS