ന്യൂയോര്‍ക് : ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് തന്റെ കുഞ്ഞിന്റെ അച്ഛന്‍ അലക്‌സിസ് ഒഹാനിയനെ വിവാഹം കഴിച്ചു. 15 മാസത്തെ ഡേറ്റിംഗിന...
ന്യൂയോര്‍ക് : ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് തന്റെ കുഞ്ഞിന്റെ അച്ഛന്‍ അലക്‌സിസ് ഒഹാനിയനെ വിവാഹം കഴിച്ചു. 15 മാസത്തെ ഡേറ്റിംഗിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
റെഡിറ്റ് സഹ സ്ഥാപകനാണ് അലക്‌സിസ് ഒഹാനിയന്‍. ബിയോണ്‍സ്, കിം കര്‍ഡഷിയാന്‍, ഇവ ലോംഗോറിയ, കരോലിനെ വോസ്‌നിയാക്കി, കെല്ലി റോലന്‍ഡ്, സിയറ തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തിയിരുന്നു.
ന്യൂ ഓര്‍ലീന്‍സിലായിരുന്നു വിവാഹം. വന്‍ ജനത്തിരക്കായിരുന്നു. 10 ലക്ഷം ഡോളറിന്റെ ആഘോഷമാണ് ന്യൂ ഓര്‍ലീന്‍സില്‍ നടന്നത്. മൊബൈല്‍ ഫോണ്‍ ചടങ്ങില്‍ വിലക്കിയിരുന്നു.
COMMENTS