മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുഹമ്മദ് അമീന്‍ റിയാദ്: സൗദി അറേബ്യയില്‍ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന...
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
മുഹമ്മദ് അമീന്‍
റിയാദ്: സൗദി അറേബ്യയില്‍ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്റെ കസേര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി വിവിധ ഉന്നത തസ്തികകളില്‍ ഉണ്ടായിരുന്ന 11 രാജകുടുംബാംഗങ്ങളെ അഴിമതിയുടെ പേരില്‍ അറസ്റ്റുചെയ്തു ജയിലിലടച്ചു.അറസ്റ്റിലായവരില്‍ കോടീശ്വരനായ ബിസിനസുകാരനും രാജകുടുംബാഗവുമായ പ്രിന്‍സ് അല്‍ വലീദ് ബിന്‍ താലാലും ഉള്‍പ്പെടുന്നു. ബിന്‍ താലാലിന്റെ അറസ്റ്റ് ലോകമെമ്പാടുമുള്ള ബിസിനസ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.
സൗദി നാഷണല്‍ ഗാര്‍ഡിന്റെ തലവന്‍, നാവികസേനാ മേധാവി, സാമ്പത്തിക കാര്യ മന്ത്രി തുടങ്ങിയവരെല്ലാം അകത്തായവരില്‍ പെടും.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള പുതിയ അഴിമതി വിരുദ്ധ കമ്മിഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് അറസ്റ്റുകളെന്നാണ് അല്‍ അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു.
2009 ല്‍ ജിദ്ദയിലുണ്ടായ വന്‍ വെള്ളപ്പൊക്കത്തിനു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പുനര്‍ നിര്‍മാണത്തിലും വന്‍ വെട്ടിപ്പു നടന്നുവെന്നും അതിനുള്ള ശിക്ഷ കൂടിയാണ് ഇപ്പോഴത്തെ അറസ്റ്റുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുരംഗത്തെ പ്രവര്‍ത്തനം സംശുദ്ധമാക്കുക, അഴിമതിക്കാരെ ശിക്ഷിക്കുക തുടങ്ങിയവയ്ക്കാണ് കമ്മിഷന്‍ പ്രാമുഖ്യം നല്കുന്നത്. അറസ്റ്റുകിളില്‍ രാജകുമാരന്‍ അഭിപ്രായം പറഞ്ഞിട്ടില്ല. ഇതേസമയം, തനിക്കെതിരേ നില്‍ക്കാന്‍ സാദ്ധ്യതയുള്ളവരെയാണ് അറസ്റ്റു ചെയ്തതെന്നാണ് അനൗദ്യോഗിക വിവരം.
സൗദി സിവില്‍ ഏവിയേഷന്‍ ഏജന്‍സി സ്വകാര്യ ജെറ്റുകളുടെ പ്രവര്‍ത്തനം താത്കാലികമായി തടഞ്ഞിട്ടുണ്ട്. കുറ്റവാളികളും അവരുമായി അടുപ്പമുള്ളവരും രാജ്യം വിടുന്നത് തടയാനാണിതെന്നാണ് സൂചന.
എം ബി എസ് എന്നറിയപ്പെടുന്ന 32 കാരനായ രാജകുമാരന്‍ അധികാരം അരക്കിട്ടുറപ്പിക്കുന്നതിന്റ ഭാഗമാണ് ഈ നീക്കങ്ങളെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
Keywords: prince, minister, anti-corruption probe, kingdom, Crown Prince Mohammed bin Salman, Saudi Arabia, King Salman , Prince , National Guard, Economy Minister , anti-corruption committee, moderation, Al-Arabiya news channel
COMMENTS