ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തമിഴ്നാട്ടിലെ ആര്. കെ നഗര്‍ നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ശേഷം മാറ്...
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തമിഴ്നാട്ടിലെ ആര്. കെ നഗര്‍ നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടത്തും.
24നാണ് വോട്ടെണ്ണല്‍. ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 31നകം നടത്തണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
ജലളിത കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് അന്തരിച്ചത്. ആര്.കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചുവെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്കിയതും ശശികലയുടെ അനന്തരവന് ടിടിവി ദിനകരന് ഇലക്ഷന് കമ്മിഷന് കൈക്കൂലി കൊടുക്കാന്‍ പോയതും തിരഞ്ഞെടുപ്പു തന്നെ റദ്ദാക്കാന്‍ കാരണമായി.
എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായ രണ്ടില ഒ.പനീര്‍ശെല്‍വം-ഇ.പളനിസാമി പക്ഷത്തിന് അനുവദിച്ച് ഇലക്ഷന് കമ്മിഷന് ഉത്തരവായിട്ടുണ്ട്. ചിഹ്നമില്ലെങ്കിലും വിമതനായി മത്സരിക്കുമെന്ന് ടിടിവി ദിനകരന് വ്യക്തമാക്കി.
ആര് കെ നഗറില്‍ ഒരു ലക്ഷത്തോളം വ്യാജവോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ടെന്നും ഈ പ്രശ്നം പരിഹരിക്കാതെ വോട്ടെടുപ്പ് നടത്തരുതെന്നും പ്രതിപക്ഷ കക്ഷിയായ ഡിഎംകെ ആവശ്യപ്പെട്ടു.
COMMENTS