തിരുവനന്തപുരം: രാത്രി എട്ടു മണിയായിട്ടും ചാറ്റല്‍ മഴ തുടരുന്നതിനാല്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും ആലോചന ആര...
തിരുവനന്തപുരം: രാത്രി എട്ടു മണിയായിട്ടും ചാറ്റല്‍ മഴ തുടരുന്നതിനാല്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും ആലോചന ആരംഭിച്ചു.
രാത്രി ഒന്‍പതര വരെ കാത്തിരിക്കാനും അതുകഴിഞ്ഞും മഴ തുടര്‍ന്നാല്‍ മത്സരം വേണ്ടെന്നുവയ്ക്കാനുമാണ് തീരുമാനം.
ഇതിനു മുന്‍പ് മഴയ്ക്കു ശമനമായാല്‍ ഓവര്‍ വെട്ടിച്ചുരുക്കി മത്സരം നടത്താനാണ് തീരുമാനം.
മഴ തുടരുന്നതിനാല്‍ ഇനിയും ടോസ് ഇട്ടിട്ടില്ല. ഗ്രീന്‍ഫീല്‍ഡിലും പരിസരത്തും വൈകുന്നേരം നാലു മണി മുതല്‍ ആറു മണിവരെ ശക്തമായ മഴയായിരുന്നു. അതു കഴിഞ്ഞും ചാറ്റല്‍ മഴ തുടരുകയാണ്.
പിച്ച് മൂടിയിട്ടിരിക്കയാണ്. ഗ്രൗണ്ടില്‍ നിന്നു വെള്ളം ഒഴുക്കിക്കളയുന്ന ജോലി തുടരുകയാണ്.
അമ്പതിനായിരത്തോളം കാണികള്‍ മഴ വകവയ്ക്കാതെ മത്സരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ്.
COMMENTS