സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ദുബായിലേക്കു പോയ നടന്‍ ദീലീപിനെ പിന്തുടര്‍ന്ന് ആറംഗ പൊലീസ് സംഘവും പോയെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ പൊല...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ദുബായിലേക്കു പോയ നടന്‍ ദീലീപിനെ പിന്തുടര്‍ന്ന് ആറംഗ പൊലീസ് സംഘവും പോയെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ പൊലീസ് വൃത്തങ്ങള്‍ വിസമ്മതിച്ചു.നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വിദേശത്തേയ്ക്കു കടത്തിയെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ദിലീപിന്റെ വിദേശ യാത്രയെക്കുറിച്ചു പൊലീസിനു സംശയമുണ്ട്.
വിദേശത്തു താമസിക്കുന്ന സ്ഥലം പൊലീസിനെ അറിയിക്കണമെന്ന് കോടതി നേരത്തേ തന്നെ ദിലീപിനോടു നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ടു തന്നെ ദിലീപിന്റെ വിദേശത്തെ വിവരങ്ങള്‍ പൊലീസിനു ചികഞ്ഞെടുക്കുക പ്രയാസമുള്ള കാര്യമല്ല
ദിലീപിന്റെ പുട്ടുകടയുടെ ഉദ്ഘാടന സ്ഥലത്തും പൊലീസ് വേണ്ടപ്പെട്ടവരുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നുണ്ട്. അവിടെയും എത്തുന്നവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തിയെത്തിക്കാനും പൊലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുമില്ല.
മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷ ഇപ്പോഴും അന്വേഷക സംഘത്തിനുണ്ട്. ഇതു കൂടി മുന്‍നിറുത്തിയാണ് പൊലീസ് ദുബായിലേക്കു പോയതെന്നാണ് സൂചന.
എന്‍ ഐ എയിലും മറ്റു പ്രവര്‍ത്തിച്ചു പരിചയമുള്ള ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു കേരളത്തിലിരുന്നുകൊണ്ടു തന്നെ ദുബായില്‍ അന്വേഷണത്തിനു വഴിയൊരുക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.
ഇതിനിടെ, നാലു ദിവസം വിദേശത്തു തങ്ങാന്‍ അനുമതിയുള്ള ദിലീപ് പെട്ടെന്നു തന്നെ തിരിച്ചുവരുമെന്നും വാര്‍ത്ത പരക്കുന്നുണ്ട്.
COMMENTS