തിരുവനന്തപുരം: ആരുടെയും ഭീഷണിക്ക് വഴങ്ങാത്ത താന്‍ ഒരാളുടെ ഭീഷണിക്കു വഴങ്ങേണ്ടി വന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബ്ലാക്ക് മെയില...
തിരുവനന്തപുരം: ആരുടെയും ഭീഷണിക്ക് വഴങ്ങാത്ത താന്‍ ഒരാളുടെ ഭീഷണിക്കു വഴങ്ങേണ്ടി വന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബ്ലാക്ക് മെയില്‍ ചെയ്തത് ആരാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഒരുപാടി പേര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതില്‍ ഒരാള്‍ക്കുവ വിധേയനായതില്‍ ദുഖമുണ്ടെന്നും ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു പിന്നാലെ മാധ്യമങ്ങഴളോട് പറഞ്ഞിരുന്നു. അതാരാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒരുഘട്ടം കഴിഞ്ഞാലേ അതിനെപ്പറ്റി പറയാന്‍ കഴിയൂ എന്ന് ഉമ്മന്‍ ചാണ്ടി വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കമ്മിഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല. മറ്റു ചില കാര്യങ്ങള്‍ അബദ്ധമായോ എന്ന് സംശയമുണ്ടെന്നും അതെന്താണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയും കാലുപിടിക്കാനില്ലെന്നും അന്തിമ തീരുമാനം വരുമ്പോള്‍ ജനങ്ങള്‍ക്കു മുമ്പില്‍ താന്‍ തലയുയര്‍ത്തി നില്‍ക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Keywords: Oommen Chandy, Solar case, commission report, Kerala, Politics

COMMENTS