കണ്ണൂര്‍: പത്രങ്ങളില്‍ ചരമ പരസ്യവും ചരമ വാര്‍ത്തയും നല്കിയ ശേഷം വയോധികനെ കാണാതായി. കണ്ണൂര്‍ തളിപ്പറമ്പ കുറ്റക്കോല്‍ ജോസഫ് മേലുക്കുന്നേലി...
കണ്ണൂര്‍: പത്രങ്ങളില്‍ ചരമ പരസ്യവും ചരമ വാര്‍ത്തയും നല്കിയ ശേഷം വയോധികനെ കാണാതായി. കണ്ണൂര്‍ തളിപ്പറമ്പ കുറ്റക്കോല്‍ ജോസഫ് മേലുക്കുന്നേലിനെയാണ് കാണാതായത്.
വ്യാഴാഴ്ച പുറത്തിറങ്ങിയ പത്രങ്ങളിലാണ് ജോസഫിന്റെ ചരമ പരസ്യവും ചരമ വാര്‍ത്തയും നല്‍കിയത്. മൂന്നു പത്രങ്ങളുടെ കണ്ണൂര്‍ എഡിഷനിലാണ് പരസ്യവും വാര്‍ത്തയും നല്‍കിയത്.
പരസ്യം സ്വന്തമായി തയ്യാറാക്കി പയ്യന്നൂരിലെ മാതൃഭൂമി ബ്യൂറോയില്‍ എത്തിക്കുകയായിരുന്നു. പിതൃസഹോദരന്റെ ചരമ വാര്‍ത്തയാണെന്നാണ് ബ്യൂറോയില്‍ പറഞ്ഞത്. മനോരമ, ദീപിക പത്രങ്ങള്ക്കൂ കൂടി പരസ്യം നല്‍കണമെന്ന് ബ്യൂറോയില്‍ പറഞ്ഞേല്‍പ്പിക്കുകയും അതിനുള്ള പണവും നല്‍കുകയായിരുന്നു.
ചരമ വാര്‍ത്തയ്ക്കൊപ്പം വിശദമായ കുടുംബ ചരിത്രവും വ്യക്തി വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച മകന്റെ വീട്ടില്‍ ചരമശുശ്രൂഷയ്ക്കു ശേഷം തിരുവനന്തപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്കാരം നടത്തുമെന്ന് പരസ്യത്തില്‍ പറയുന്നു.
രാവിലെ ബന്ധുക്കള്‍ പത്രം കണ്ടപ്പോഴാണ് ചരമ പരസ്യവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്. പയ്യന്നൂരിലെ ഒരു ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് പോയതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.
ബ്യൂറോയില്‍ നല്കിയ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നമ്പര്‍ പ്രവര്‍ത്തനരഹിതമാണ്. മകന്റെ പരാതിയില്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
Keywords: Old man, news papers, obituary

COMMENTS