തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധതി അറിയിച്ചതായി സൂചന. കള...
അപമാനിതനായി മന്ത്രിസഭയില്‍ തുടരാനില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വത്തെ തോമസ് ചാണ്ടി അറിയിച്ചെന്നാണ് വിവരം. എന്നാല്‍, ഉടന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും ബുധനാഴ്ചവരെ മന്ത്രിസ്ഥാനത്തു തുടരാനുമാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശമെന്നാണ് സൂചന.
കായല്‍ കയ്യേറ്റ വിഷയത്തില്‍ സിപിഎം നേതൃത്വവും കയ്യൊഴിഞ്ഞതോടെയാണ് തോമസ് ചാണ്ടി സ്ഥാനമൊഴിയാനുള്ള തീരുമാനം എടുത്തത്. സിപിഎം സംസ്ഥാന സമിതിയിലും തോമസ് ചാണ്ടി വയ്ക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്.
മന്ത്രിയെ നിലനിര്‍ത്തുന്നത് മുന്നണിക്കും സര്‍ക്കാരിനും പ്രതികൂലമായി മാറുമെന്ന നിര്‍ദ്ദേശമാണ് സംസ്ഥാന സതിമിതിയില്‍ ഉയര്‍ന്നത്. സംസ്ഥാന സമിതിയില്‍ ആരും തോമസ് ചാണ്ടിയെ പിന്തുണച്ചില്ലെന്നാണ് അറിയുന്നത്.
സിപിഐ നേരത്തെ തന്നെ തോമസ് ചാണ്ടിക്കെതിരെ പരസ്യമായി നിലപാടെടുത്തിരുന്നു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നു പഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും അറിയിച്ചു.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുമെന്ന എജിയുടെ നിയമോപദേശമാണ് രാജി തീരുമാനത്തിനു പിന്നില്‍. നിയമോപദേശം ലഭിച്ചതോടെ സിപിഎമ്മിനും തോമസ് ചാണ്ടിയെ സംരക്ഷിക്കാനാവാത്ത സ്ഥിതിയിലായി.
Keywords: Minister, Thomas Chandy, Government, Resignation, Kerala, NCP, Politics
COMMENTS