എന്ത് അഴിമതി നടത്തിയും കെട്ടിടം കെട്ടിയവര്‍ക്കെല്ലാം ഇനി അത് നിയമവിധേയമായിക്കിട്ടും. കെട്ടിടങ്ങളുടെ പുനരുദ്ധാരണം കൂട്ടിച്ചേര്‍ക്കലുകള്‍...
എന്ത് അഴിമതി നടത്തിയും കെട്ടിടം കെട്ടിയവര്‍ക്കെല്ലാം ഇനി അത് നിയമവിധേയമായിക്കിട്ടും. കെട്ടിടങ്ങളുടെ പുനരുദ്ധാരണം കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവയും ക്രമവത്ക്കരണത്തിനു കീഴില്‍ കൊണ്ടുവരികയാണ്
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: അനധികൃത കെട്ടിടങ്ങളെ ക്രമവത്കരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന നിയമഭേദഗതി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെ അഴിമതിക്കു വഴിയൊരുക്കിയേക്കും.ഈ വര്‍ഷം ജൂലായ് 31നോ അതിനു മുമ്പോ നിര്‍മിച്ച എല്ലാ കെട്ടിടങ്ങളെയും കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കി ക്രമവത്കരിക്കാനാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരാന്‍ പോകുന്നത്.
സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെയാവും നടപടി പൂര്‍ത്തിയാക്കുകയെന്നാണ് പറയുന്നത്. കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തിക്കൊണ്ടാവും കെട്ടിടങ്ങളെ ക്രമവത്കരിക്കുക. ഇതിനായി പ്രത്യേകം ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നുമുണ്ട്.
ഇതോടെ, എന്ത് അഴിമതി നടത്തിയും കെട്ടിടം കെട്ടിയവര്‍ക്കെല്ലാം ഇനി അത് നിയമവിധേയമായിക്കിട്ടും. കെട്ടിടങ്ങളുടെ പുനരുദ്ധാരണം കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവയും ക്രമവത്ക്കരണത്തിനു കീഴില്‍ കൊണ്ടുവരികയാണ്.
പഞ്ചായത്തില്‍ ജില്ലാ ടൗണ്‍പ്ലാനര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിക്കായിരിക്കും പഞ്ചായത്തില്‍ ക്രമവത്കരണ ചുമതല. ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിണല്‍ ജോയിന്റ് ഡയറക്ടര്‍ (അര്‍ബന്‍ അഫേയ്‌ഴ്‌സ്) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയായിരിക്കും നഗരങ്ങളില്‍ ക്രമവത്കരണം നടത്തുക.
ഈ സമിതിയെ സ്വാധീനിച്ചാല്‍ ഏതു കെട്ടിടവും സാധുവായി കിട്ടും. പല സ്ഥലങ്ങളിലും രാഷ്ട്രീയക്കാര്‍ക്കു ബന്ധമുള്ള നിരവധി കെട്ടിടങ്ങള്‍ ഇത്തരത്തില്‍ കുരുക്കുകളില്‍ പെട്ടു കിടക്കുന്നുണ്ട്. ഇവയെല്ലാം കൈയേറ്റ കെട്ടിടങ്ങളോ ചട്ടങ്ങള്‍ പാലിക്കാതെ ചെയ്തവയോ ആയിരിക്കാം.
ഇന്നലെകളില്‍ ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കും നിയമസാധുത നല്കുന്നതോടെ നാളെയും ഇത്തരം അറ്റ കൈ പ്രയോഗങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ പ്രചോദനം നല്കുക കൂടിയാണ്. ഭാവിയിലും ഇത്തരത്തിലെ ക്രമവിരുദ്ധ നടപടികളെ അഗീകരിച്ചുകൊടുക്കാന്‍ ഇപ്പോഴത്തെ ഈ നിയമഭേദഗതി കാരണമായിത്തീരുമെന്നും ഉറപ്പാണ്.
Keywords: compounding fee, Kerala Panchayat Raj Act , Kerala Municipality Act, Special Order,
District Town Plan, Deputy Director, Local Self Government Institution, Panchayat. District Planning Planner, Regional Joint Director
COMMENTS