കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ പ്രധാനമന്ത്രിയായി ഷേഖ് ജാബിര്‍ അല്‍ മുബാരക്ക് അല്‍ ഹാമദ് അല്‍ സബയെ നിയമിച്ചു. പ്രധാനമന്ത്രിയായി നിയമിച്...
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ പ്രധാനമന്ത്രിയായി ഷേഖ് ജാബിര്‍ അല്‍ മുബാരക്ക് അല്‍ ഹാമദ് അല്‍ സബയെ നിയമിച്ചു. പ്രധാനമന്ത്രിയായി നിയമിച്ചത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയാണ്. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനും അമീര്‍ ഉത്തരവിറക്കി.
നേരത്തെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പതിനാറംഗ മന്ത്രിസഭ രാജി നല്‍കിയിരുന്നു. ക്യാബിനറ്റ് കാര്യമന്ത്രിയും രാജകുടുംബാംഗവുമായ ഷേഖ് മുഹമ്മദ് അബ്ദുള്ള അല്‍ സബ രാജകുമാരന്റെ ഭരണത്തിലെ അപാകകതകള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന പത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ പരസ്യകുറ്റവിചാരണയ്ക്ക് നോട്ടീസ് നല്‍കിയ സാഹചര്യത്തിലായിരുന്നു രാജി.
രാജകുടുംബാംഗത്തെ പരസ്യവിചാരണ ചെയ്യുന്നത് ഒഴിവാക്കാനാണ് രാജി മന്ത്രിസഭ രാജിവച്ചത്. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതുവരെ കാവല്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍ തുടരാന്‍ അമീര്‍ ആവശ്യപ്പെട്ടിരുന്നു.
Tags: Kuwait, Prime Minister, Gulf, Jaber Al Mubarak Al Hamad Al Sabah

COMMENTS