കാകമിഗഹാര: ഏഷ്യാകപ്പ് വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു കിരീടം. കാകഗഹാരയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനയെ തോല്‍പ്പിച്ചാണ് ഇ...
കാകമിഗഹാര: ഏഷ്യാകപ്പ് വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു കിരീടം. കാകഗഹാരയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.
മത്സരത്തിന്റെ മുഴുവന്‍ സമയവും ഓരോ ഗോളടിച്ച് ഇരുടീമുകളും സമനില പാലിച്ചു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ആദ്യ പുകുതിയില്‍ ഇന്ത്യയാണ് ലീഡ് ചെയ്തത്. 25 ാം മിനിട്ടില്‍ ഫീല്‍ഡ് ഗോളിലൂടെ നവ്‌ജോത് കൗറാണ് ഇന്ത്യയ്ക്കു ലീഡ് സമ്മാനിച്ചത്.
മത്സരത്തിന്റെ 47 ാം മിനിട്ടില്‍ പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി ചൈനയുടെ ട്യാന്‍ടിയാന്‍ ലുവോ മത്സരം സമനിലയിലാക്കി.
ഷൂട്ടൗട്ടില്‍ ആദ്യ അഞ്ചു കിക്കുകളില്‍ നാലെണ്ണം വീതം വലയിലെത്തിച്ച് ഇരുടീമുകളും സമനില പാലിച്ചു.
അതിനെത്തുടര്‍ന്നാണ് മത്സരത്തില്‍ സഡന്‍ഡെത്തിലേക്കെത്തിയത്. ഇന്ത്യയ്ക്കായി റാണി ആദ്യത്തെ ഷോട്ട് വലയിലെത്തിച്ചു. എന്നാല്‍. ചൈനീസ് താരം അവസരം കളഞ്ഞുകുളിച്ചു. തുടര്‍ന്ന് 5-4 ന് ഇന്ത്യ കിരീടം സ്വന്തമാക്കി.
ഇന്ത്യന്‍ വനിതാ ടീം ഏഷ്യാകപ്പ് ഹോക്കിയില്‍ കിരീടം നേടുന്നത് 13 വര്‍ഷത്തിനു ശേഷമാണെന്ന പ്രത്യേകതയുണ്ട്.
keywords: Asia Cup Hockey, India vs China, Sports

COMMENTS