കോട്ടയം: ഹാദിയയെ കാണാന്‍ ഷെഫിന് ജഹാനെ അനുവദിക്കുമെന്ന കോളേജ് അധികൃതരുടെ നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഹാദിയയുടെ അച്ഛ...
കോട്ടയം: ഹാദിയയെ കാണാന്‍ ഷെഫിന് ജഹാനെ അനുവദിക്കുമെന്ന കോളേജ് അധികൃതരുടെ നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഹാദിയയുടെ അച്ഛന് അശോകന്.
സുരക്ഷിതയായി പഠിക്കാനാണ് മകളെ കോളേജില്‍ എത്തിച്ചത്. തന്റെ മകള്‍ ആര് ആവശ്യപ്പെട്ടാലും കാണിക്കാനുള്ള കാഴ്ച വസ്തുവല്ല. ഹാദിയ മാധ്യമങ്ങളെ കണ്ടതുപോലും കോടതിയലക്ഷ്യമാണെന്ന് അശോകന് പറഞ്ഞു.
ഹാദിയയുടെ അനുമതിയോടെ ഷെഫിന് ജഹാനെ കാണാന്‍ അനുവദിക്കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഹൗസ് സര്‍ജന്‍സി തുടരാന്‍ എംജിആര്‍ യൂണിവേഴ്സിറ്റിയുടെ അനുമതിക്ക് അപേക്ഷ നല്‍കുന്നതിനായി ഹാദിയ ബുധനാഴ്ച കോളേജില്‍ എത്തിയിരുന്നു. ഹോസ്റ്റലില്‍ നിന്നും കോളേജില്‍ എത്തിയത് പ്രിന്‍സിപ്പാളിന്റെയും പൊലീസിന്റെയും അകമ്പടിയോടെയാണ്.
തന്റെ പ്രശ്നം വര്‍ഗീയവത്കരിക്കരുതെന്ന് ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് മാധ്യമങ്ങള്‍ സഹായിക്കുന്നുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. ഇതില്‍ ജാതിയും മതവും കൂട്ടിക്കലര്‍ത്തരുത്. ഈ രാജ്യത്തെ പൗരന്റെ പ്രശ്നമായി കാണണമെന്നും ഹാദിയ പറഞ്ഞു.
Keywords: hadiya Father, Selam college, Supreme court

COMMENTS