ന്യൂഡല്‍ഹി : ആരൊക്കെയോ ചേര്‍ന്ന് അഖിലയെന്ന ഹാദിയയുടെ മേല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും അതിന്റെ മതിഭ്രമത്തില്‍ നില്‍ക്ക...
ന്യൂഡല്‍ഹി : ആരൊക്കെയോ ചേര്‍ന്ന് അഖിലയെന്ന ഹാദിയയുടെ മേല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും അതിന്റെ മതിഭ്രമത്തില്‍ നില്‍ക്കുന്ന അവരുടെ മാത്രം സമ്മത പ്രകാരം വിവാഹകാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
വൈക്കം സ്വദേശിനി അഖില മതംമാറി ഹാദിയയായി ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചത് കേരള ഹൈക്കോടതി റദ്ദാക്കിയിതിനു പിന്നാലെ സുപ്രീം കോടതി ഈ വിഷയം പരിഗണിക്കാനിരിക്കെയാണ് എന്‍.ഐ.എയുടെ നീക്കം.
മതംമാറ്റ കേസില്‍ ഹാദിയ നാളെ സുപ്രീം കോടതിയില്‍ ഹാജരാകാനിരിക്കെയാണ് എന്‍.ഐ.എ ഇങ്ങനെയൊരു സത്യവാങ്മൂലം നല്കിയിരിക്കുന്നത്. ഇന്നു
ഹാദിയയെ കേള്‍ക്കുന്നതിന് മുമ്പ് കോടതി ഈ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചേക്കും.
ഹാദിയയുടെ മാനസിക നില തകരാറിലാണെന്നും അടച്ചിട്ട കോടതിയില്‍ ഈ കേസില്‍ വാദം കേള്‍ക്കണമെന്നും അച്ഛന്‍ അശോകന്റെ അഭിഭാഷകര്‍ ആവര്‍ത്തിച്ച് കോടതിയോട് ആവശ്യപ്പെടും.
മാനസികനില തെറ്റിയതുപോലെയായിരുന്നു ഹാദിയ വീട്ടില്‍ പെരുമാറിയിരുന്നതെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിക്കും. കുടുംബാംഗങ്ങളെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവെന്ന് അച്ഛന്‍ അഭിഭാഷകരെ അറിയിച്ചിരുന്നു.
എന്‍.ഐ.എ മൊഴിയെടുത്തപ്പോഴും ഡല്‍ഹിയിലേക്ക് തിരിക്കുന്നതിന് കഴിഞ്ഞ ദിവസം മുമ്പ് വിമാനത്താവളത്തില്‍ വച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടായിട്ടില്ലെന്ന് ഹാദിയ മാദ്ധ്യമങ്ങളോടു പറഞ്ഞു.
COMMENTS