കോഴിക്കോട്: കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കളക്ട്രേറ്റില്‍ നടന്...
കോഴിക്കോട്: കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കളക്ട്രേറ്റില്‍ നടന്ന സര്‍വ കക്ഷിയോഗം തീരുമാകാതെ പിരിഞ്ഞു.
ചര്‍ച്ച വിജയകരമായിരുന്നെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോള്‍ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നാണ് സമരസമിതി നിലപാട്.
സമരക്കാരുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നെന്നു പറഞ്ഞ വ്യവസായ മന്ത്രി എ.സി.മൊയ്തീന് ഗെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണ പരിഹരിക്കുമെന്നു പറഞ്ഞു.
പദ്ധതിയെക്കുറിച്ച ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. കോഴിക്കോട് മുക്കം എരഞ്ഞിമാവില്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടായത് തെറ്റിദ്ധാരണമൂലമാണ്.
പദ്ധതി നടപ്പിലാക്കുമ്പോള്‍ വീടും ഭൂമിയും നഷ്ടമാകുന്നവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കും. ഭൂമിയുടെ വില ഉയര്‍ത്തുന്ന കാര്യം ഗെയിലുമായി സംസാരിക്കുമെന്നും പരമാവധി മാര്‍ക്കറ്റ് വില നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.
പെപ്പിടാനായി ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരത്തുക നല്‍കും. സമരത്തിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രധാന ആവശ്യങ്ങളില്‍ തീരുമാനമായില്ലെന്നും സമരം തുടരുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നും സമരസമിതി വ്യക്തമാക്കി. ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി നഷ്ടപരിഹാരമായി നല്‍കണം. പൈപ്പ് ലൈനിന്റെ അലൈന്മെന്റ് മാറ്റുന്ന കാര്യ്ത്തിലും തീരുമാനമായില്ലെന്ന് സമരസമിതിക്കാര്‍ അറിയിച്ചു.
Keywords: Gail gas pipeline, Kerala government, protest

COMMENTS