സോള്‍: ദക്ഷിണ കൊറിയയെ വിറപ്പിച്ച ഭൂകമ്പത്തിനു പിന്നില്‍ ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണമാവാമെന്ന സംശയം ബലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്...
സോള്‍: ദക്ഷിണ കൊറിയയെ വിറപ്പിച്ച ഭൂകമ്പത്തിനു പിന്നില്‍ ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണമാവാമെന്ന സംശയം ബലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്കും മറ്റും വന്‍ നാശമുണ്ട്. 50 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പകല്‍ പ്രാദേശിക സമയം 2.30 നായിരുന്നു ഭൂകമ്പം. തുടര്‍ ചലനങ്ങള്‍ 18 തവണയുണ്ടായി. സമുദ്രതീരത്തെ പൊഹാങ് പട്ടണത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതുകൊണ്ടുതന്നെ ഉത്തര കൊറിയയുടെ ആണവ പരീക്ഷണമാവാന്‍ വഴിയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
പൊഹാങില്‍ പഴയ കെട്ടിടങ്ങളും കോണ്‍ക്രീറ്റ് റോഡുകള്‍ തുറന്നു. തലസ്ഥാനമായ സോളിലും പ്രകമ്പനമെത്തി. ഹാന്‍സാങ് ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു കെട്ടിടത്തിന്റെ ഒരു പുറം മതില്‍ തകര്‍ന്നു.
കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ കഴിഞ്ഞ വര്‍ഷം ഭൂകമ്പം 5.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. ദക്ഷിണ കൊറിയ പൊതുവേ ഭൂകമ്പ സാദ്ധ്യതാ മേഖലയില്‍ പെടാത്ത പ്രദേശമാണ്. അതുകൊണ്ടാണ് ഉത്തര കൊറിയയിലെ ഭ്രാന്തന്‍ ഭരമാധികാരി കിം ജോങ് ഇല്‍ ആണവ പരീക്ഷണം നടത്തിയതാവാമെന്ന സംശയം ബലപ്പെട്ടത്.
Keywords: magnitude, earthquake, South Korea today, Gyeongju. Pohang, Korea Meteorological Administration
COMMENTS