തിരുവനന്തപുരം: സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് ഹോക്കി സ്റ്റിക്ക് കൊണ്ട് മര്‍ദിച്ചതായി പ...
തിരുവനന്തപുരം: സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് ഹോക്കി സ്റ്റിക്ക് കൊണ്ട് മര്‍ദിച്ചതായി പരാതി. കുളത്തൂര്‍ സ്വദേശി രാജീവിനെയാണ് കഴക്കൂട്ടം പൊലീസ് മര്‍ദിച്ചത്.
രാജീവിന്റെ മുതുകില്‍ മുറിവേറ്റ് പൊട്ടിപ്പൊളിഞ്ഞ പാടുകളുണ്ട്. സംഘര്‍ഷത്തിനിടയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്വാട്ടേഴ്‌സ് പോലുള്ള സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് രാജീവ് പറഞ്ഞു. മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ടെന്നും രാജീവ് അറിയിച്ചു.
ആര്‍എസ്എസ് അനുഭാവമുള്ള പൊലീസുകാരാണ് രാജീവിനെ മര്‍ദിച്ചതെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എന്നാല്‍, ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Keywords: Police, dyfi, activists, beaten, Kerala


COMMENTS