കൊച്ചി: ദുബായിലെ പുട്ടുകടയുടെ ഉദ്ഘാടനത്തിനായി നടന്‍ ദിലീപ് കൊച്ചിയില്‍ നിന്ന് യാത്രതിരിച്ചു. അമ്മ സരോജമാണ് ദിലീപിനെ അനുഗമിക്കുന്നത്. ...
കൊച്ചി: ദുബായിലെ പുട്ടുകടയുടെ ഉദ്ഘാടനത്തിനായി നടന്‍ ദിലീപ് കൊച്ചിയില്‍ നിന്ന് യാത്രതിരിച്ചു. അമ്മ സരോജമാണ് ദിലീപിനെ അനുഗമിക്കുന്നത്.
ദിലീപും സുഹൃത്ത് നാദിര്‍ഷായും ചേര്‍ന്നാണ് ദേ പുട്ട് എന്ന സംരംഭം തുടങ്ങിയത്. ദുബായിലെ പുട്ടുകടയുടെ ഉദ്ഘാടനം ദിലീപിന്റെ അമ്മയും നാദിര്‍ഷായുടെ ഉമ്മയും ചേര്‍ന്നു നിര്‍വഹിക്കുമെന്നാണ് അറിയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്.
ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും വിദേശത്തേയ്ക്കു ദിലീപിനൊപ്പം പോകുമെന്നായിരുന്നു നേരത്തേ വാര്‍ത്ത പരന്നത്. ദിലീപ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നുമില്ല.
കോടതി അനുമതിയുടെ ബലത്തില്‍ അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പാസ്‌പോര്‍ട്ട് ദിലീപ് ഇന്നലെ കൈപ്പറ്റിയിരുന്നു.
ആറു ദിവസത്തേക്കാണ് ദിലീപിന് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാന്‍ അനുമതി കൊടുത്തിരിക്കുന്നത്. ബുധനാഴ്ചയാണ് ഉദ്ഘാടനം. 30നു തിരിച്ചെത്തുമെന്നാണ് അറിയുന്നത്.
ഇതേസമയം, ദിലീപിന്റെ വിദേശത്തെ നീക്കങ്ങള്‍ അറിയാനും പൊലീസ് രഹസ്യമായി സംവിധാനമൊരുക്കിയിട്ടുണ്ട്. വിദേശത്ത് അദ്ദേഹം ആരെയൊക്കെ കാണുന്നവെന്നതും പൊലീസ് ശ്രദ്ധിക്കും. വിദേശത്തെ താസമസ്ഥലം പൊലീസിനെ അറിയിക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
COMMENTS