കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസിലെ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരിക്കെ, ദിലീപിനു പുറമേ, ന...
കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസിലെ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരിക്കെ, ദിലീപിനു പുറമേ, നടന്‍ സിദ്ദീഖും യുവനടിയെ താക്കീതുചെയ്തിരുന്നതായി റിപ്പോര്‍ട്ട്.
താരസംഘടനയായ അമ്മയുടെ മഴവില്ലഴകില്‍ അമ്മ എന്ന താരനിശയ്ക്കു പരിശീലനം നടന്ന വേളയിലായിരുന്നു ഭീഷണിപ്പെടുത്തിയത്. സിദ്ദീഖ് ഇതിന് സാക്ഷിയായിരുന്നു. തുടര്‍ന്ന് സിദ്ദിഖും നടിയെ വിളിച്ചു താക്കീത് ചെയ്തു.
ദിലീപിന് കാവ്യ മാധവനുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് നടി സഹതാരങ്ങളോട് ചോദിച്ചതാണ് ദിലീപിനെ ക്ഷുഭിതനാക്കിയത്. ഇതേക്കുറിച്ച് ഇനി ആരോടെങ്കിലും സംസാരിച്ചാല്‍ നീ അനുഭവിക്കുമെന്നു ദിലീപ് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഇതിനു പിന്നാലെയായിരുന്നത്രേ ഇക്കാര്യം പറഞ്ഞ് നടന്‍ സിദ്ദീഖും നടിയെ ഭീഷണിപ്പെടുത്തിയത്.
ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണ് കേസില്‍ ദിലീപിന്റെ പങ്ക് ആദ്യം പൊലീസിനോടു പറഞ്ഞത്. ഇതിനിടെ, ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനയച്ച കത്ത് പുറത്തുവന്നു. ഇതോടെ ദിലീപിന്റെ പങ്കിനെക്കുറിച്ച് തനിക്കു വ്യക്തമായെന്ന് നടിയുടെ സഹോദരന്‍ ആവര്‍ത്തിക്കുകയും ചെയ്തു.
നടിയുടെ നഗ്‌നവീഡിയോ ചിത്രീകരിച്ചത് ഭാവിയില്‍ അവരെ ഭീഷണിപ്പെടുത്തി നിറുത്തുന്നതിനായിരുന്നു. നടിയെ കൂട്ട ബലാത്സംഗം ചെയ്തു ദൃശ്യങ്ങളെത്തിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഒന്നിലേറെ പേരുമായി നടി ഇടപഴകുന്നതും അതിലെല്ലാം നടിയുടെ വിരലിലെ വിവാഹമോതിരം വരത്തക്ക വിധവും ചിത്രീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
നടിയെ കൂട്ടമാനഭംഗത്തിനിരയാക്കാന്‍ പോന്ന വാഹനവുമായാണ് സംഘം എത്തിയിരുന്നതെന്നും പക്ഷേ, വിചാരിച്ച പദ്ധതിയൊന്നും നടക്കാതെ പോവുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
COMMENTS