തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിയാകുമെന്നു കരുതിയ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കിയേക്കുമെന്നു സൂചന. ചൊവ്വാഴ്...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിയാകുമെന്നു കരുതിയ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കിയേക്കുമെന്നു സൂചന.
ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്നാണ് അറിയുന്നത്. ഗൂഢാലോചന കുറ്റം ദിലീപിനും പൾസർ സുനിക്കും എതിരേ മാത്രമാണ് ചുമത്തിയിട്ടുള്ളത്.
മുനൂറിൽപരം സാക്ഷിമൊഴികളും 450 ൽ അധികം രേഖകളും കുറ്റപത്രത്തിലുണ്ടാവും. മൊത്തം 11 പ്രതികളാണുള്ളത്.
ദുബായിൽ ദേ പുട്ട് കടയുടെ ഉദ്ഘാടനത്തിനു പോകാൻ പാസ്പോർട്ട് ആവശ്യപ്പെട്ട നടൻ ദിലീപിനെ കോടതിയിൽ എതിർക്കാനും പൊലീസ് തീരുമാനിച്ചു.
COMMENTS