സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മണിക്കൂറില്‍ 75 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കേരള തീരത്ത് ചുഴലിക്കാറ്റ് വീശിയടിക്കാമെന്ന കാലാവസ്ഥാ നിരീ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മണിക്കൂറില്‍ 75 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കേരള തീരത്ത് ചുഴലിക്കാറ്റ് വീശിയടിക്കാമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിസ്സാരമല്ല. ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായാല് കരുതിയിരിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്കരുതകളുകള് ഇങ്ങനെ:
* രാത്രിയാത്ര ഒഴിവാക്കുക.
* വാഹനങ്ങള്‍ മരങ്ങള്‍ക്കു താഴെ പാര്‍ക്കു ചെയ്യാതിരിക്കുക.
* മലയോര പാതകളൂടെയുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കുക.
* വീട്ടിലെ ഏറ്റവും സുരക്ഷിതമായ മുറിയില്‍ തങ്ങുക.
* എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും വിച്ഛേദിക്കുക.
* അടിയന്തര വൈദ്യസഹായത്തിനുള്ള പഥമശുശ്രൂഷ കിറ്റ് കരുതിവയ്ക്കുക.
* അടിയന്തരമായി ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ അത്യാവശ്യ സാധനങ്ങള്‍ കരുതിവയ്ക്കുക.
* തീപ്പെട്ടി, അധിക ബാറ്ററികള്‍, മെഴുകുതിരികള്‍ തുടങ്ങിയവ സംഭരിച്ചുവയ്ക്കുക.
* ഇന്‍ഷുറന്‍സ്, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, പ്രമാണങ്ങള്‍ തുടങ്ങിയവ വെള്ളം കയറാത്ത ബാഗുകളില്‍ സൂക്ഷിക്കുക.
COMMENTS