അഭിനന്ദ് ന്യൂഡല്‍ഹി: ലോകം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോഴും ഒഡീഷ സ്വദേശികളായ ദമ്പതികളുടെ സയാമീസ് ഇരട്ടകളായ ജഗന്നാഥും ബല്‍റാമും ശസ്ത്...
അഭിനന്ദ്
ന്യൂഡല്‍ഹി: ലോകം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോഴും ഒഡീഷ സ്വദേശികളായ ദമ്പതികളുടെ സയാമീസ് ഇരട്ടകളായ ജഗന്നാഥും ബല്‍റാമും ശസ്ത്രക്രിയയ്ക്കു ശേഷം ദിവസങ്ങള്‍ക്കു ശേഷവും കണ്ണു തുറന്നില്ല.ഒക്ടോബര്‍ 31നാണ് രണ്ടര വയസ്സുള്ള ഇവരെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്. തലകള്‍ ഒട്ടിച്ചേര്‍ന്ന നിലയിലാണ് ഇവര്‍ ജനിച്ചത്. ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആയിരുന്നു ശസ്ത്രക്രിയ.
ബുധനാഴ്ച രാവിലെ ഒന്പതിനു തുടങ്ങിയ രണ്ടാം ഘട്ട ശസ്ത്രക്രിയ 18 മണിക്കൂര്‍ നീണ്ടു. 30 ഡോക്ടര്‍മാര്‍ പങ്കെടുത്തു. വേര്‍പെടുത്തല്‍ വിജയകരമായി പൂര്‍ത്തിയായെങ്കിലും പിന്നീടു കുട്ടികളുടെ ആരോഗ്യനില മോശമാകുകയായിരുന്നു.
ഓഗസ്റ്റ് 28നു നടന്ന ആദ്യഘട്ട ശസ്ത്രക്രിയയില്‍ തലച്ചോറില്‍ നിന്നു ഹൃദയത്തിലേക്കു രക്തം പോകുന്ന നാഡീവ്യൂഹം വേര്‍പെടുത്തിയിരുന്നു. പിന്നീടാണ് രണ്ടാം ഘട്ട ശസ്ത്രക്രിയ നടത്തിയത്.
ജഗന്നാഥും ബല്‍റാമും ശസ്ത്രക്രിയയുടെ
ഒന്നാം ഘട്ടത്തിനു ശേഷം
ഇരട്ടകള്‍ ശസ്ത്രക്രിയയ്ക്കു ശേശം ബോധത്തിലേക്കു വന്നിട്ടില്ല. ജഗന്നാഥിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും താളം തെറ്റിയിട്ടുണ്ട്. ജഗന്നാഥിന് വൃക്കയ്ക്കും തകരാറുണ്ട്. ഡയാലിസിസിന് വിധേയനാക്കുന്നുണ്ട്.
ജഗന്നാഥും ബല്‍റാമും ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മുന്‍പ്. സമീപം അച്ഛനമ്മമാരും ഡോക്ടര്‍മാരും
ഇരുവരും വെന്റിലേറ്ററില്‍ തന്നെയാണ്. ഇരുവരും കണ്ണുകള്‍ തുറന്നിട്ടുമില്ല. ഇരുപത്തിനാലു മണിക്കൂറും ഇവരെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം ഐസിയുവിലുണ്ട്.
25 ലക്ഷത്തില്‍ ഒരു കുട്ടിയാണ് ഇത്തരത്തില്‍ തല ഒട്ടിച്ചേര്‍ന്നു ജനിക്കുന്നത്. അടുത്ത 18 ദിവസം ശസ്ത്രക്രിയ വിജയത്തിന് വളരെ നിര്‍ണ്ണായകമാകുമെന്നും തങ്ങള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗൂലെരിയ പറഞ്ഞു.
COMMENTS