ദിസ്പൂര്‍: കാന്‍സര്‍ രോഗം പിടിപെടുന്നത് പാപത്തിന്റെ ഫലമാണെന്ന് ബിജെപി അസാം ആരോഗ്യമന്ത്രി ഹിമാനന്ദ ബിശ്വ ശര്‍മ. തെറ്റു ചെയ്യുമ്പോഴാണ് ദൈ...
ദിസ്പൂര്‍: കാന്‍സര്‍ രോഗം പിടിപെടുന്നത് പാപത്തിന്റെ ഫലമാണെന്ന് ബിജെപി അസാം ആരോഗ്യമന്ത്രി ഹിമാനന്ദ ബിശ്വ ശര്‍മ.
തെറ്റു ചെയ്യുമ്പോഴാണ് ദൈവം സഹനങ്ങള്‍ നല്‍കുന്നത്. കാന്‍സര്‍ ബാധിതരെയോ അപകടത്തില്‍ പരിക്കേറ്റവരെയോ ശ്രദ്ധിച്ചാല്‍ അവര്‍ക്കു ലഭിച്ചത് അവര്‍ അര്‍ഹിക്കുന്ന കാവ്യനീതിയാണെന്നു മനസിലാവും.
ചിലപ്പോള്‍ പൂര്‍വികര്‍ ചെയ്ത പാപത്തിന്റെ ഫലമാവും അനുഭവിക്കുന്നത്. പിന്‍തലമുറയിലുള്ളവരും അവര്‍ ചെയ്ത തെറ്റിന്റെ ഫലം ഏറ്റെടുക്കേണ്ടിവരും.
കര്‍മ്മഫലത്തെ കുറിച്ച് ബൈബിളിലും ഭഗവത് ഗീതയിലും പരാമര്‍ശമുണ്ട്. കര്‍മ്മഫലം അനുഭവിക്കേണ്ടിവരുന്നതില്‍ സങ്കടപ്പെട്ടിട്ടു കാര്യമില്ല.
എല്ലാവര്‍ക്കും അവരുടെ കര്‍മ്മങ്ങള്‍ക്ക് ഈ ജന്മത്തില്‍ തന്നെ ഫലം കിട്ടും. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഗോഹട്ടിയില്‍ അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് വിതരണം ചെയ്യുന്ന ചടങ്ങിലാണ് മന്ത്രിയുടെ വിവാഗ പ്രസ്താവന.
Keywords: Assam , Health minister, Himanta Bishwa sarma, Cancer

COMMENTS