തിരുവനന്തപുരം: രാജ്യമെമ്പാടും ബി.എസ് എന്‍.എല്ലിലേക്ക് റോമിങ്ങ് ഉള്‍പ്പെടെ സെക്കന്റിന് ഒരു പൈസക്കും, മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 1.2 പ...
തിരുവനന്തപുരം: രാജ്യമെമ്പാടും  ബി.എസ് എന്‍.എല്ലിലേക്ക് റോമിങ്ങ് ഉള്‍പ്പെടെ സെക്കന്റിന് ഒരു പൈസക്കും, മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 1.2 പൈസക്കും വിളിക്കാന്‍ കഴിയുന്ന ദീപം പദ്ധതി ബി.എസ് എന്‍.എല്‍ ആരംഭിച്ചു.
180 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. എസ് എം എസിന് കേരളത്തിനകത്തുള്ള നെറ്റ്‌വര്‍ക്കുകളില്‍ 25 പൈസയും കേരളത്തിന് പുറത്ത് 38 പൈസയുമാണ്. 44 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ് ചെയ്താല്‍ 20 രൂപയുടെ ടോക് വാല്യുവും 500 എം.ബി ഡാറ്റയും ലഭിക്കും. 30 ദിവസത്തേക്കാണ് വാലിഡിറ്റി.
സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. തിരുവനന്തപുരത്ത് ബി.എസ്.എന്‍ എല്‍ കേരള ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ: കുഞ്ചേറിയ പി. ഐസക് ദീപം പദ്ധതി ഉദ്ഘാടനം ചെയ്തു.
കേരള ടെലികോം സര്‍ക്കിള്‍ സിജിഎം ഡോ. പി.റ്റി.മാത്യു ഐ ടി എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ഡോ. എസ് ജ്യോതിശങ്കര്‍ ഐ ടി എസ് പദ്ധതി വിശദീകരിച്ചു
കേരളത്തില്‍ ഒരു കോടി ഒന്നേകാല്‍ ലക്ഷം പേര്‍ ബിഎസ്എന്‍എല്‍ കണക്ഷന്‍ ഉപയോഗിക്കുന്നു. ഇതില്‍ 65 ശതമാനം ഉപഭോക്താക്കള്‍ ഡേറ്റ ഉപയോഗിക്കുന്നില്ല. 79 ശതമാനം പേരും ഫോണ്‍ വിളിക്കുന്നതിനു മാത്രമാണ് തുക ചെലവിടുന്നത്. അവരെ ലക്ഷ്യമിട്ടാണ് ദീപം പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് ഡോ. എസ്. ജ്യോതിശങ്കര്‍ പറഞ്ഞു.
Keywords: BSNL, MTNL, Kerala, Dr. Jyothi Shankar

COMMENTS