തൃശൂര്‍: ചോരക്കൊതി അവസാനിക്കാതെ രാഷ്ട്രീയ കക്ഷികള്‍ കലിതുള്ളുമ്പോള്‍, തൃശൂര്‍ കയ്പമംഗലത്ത് വെട്ടേറ്റ ബിജെപി പ്രവര്‍ത്തകന്‍ സതീശന്‍ (51) ...
തൃശൂര്‍: ചോരക്കൊതി അവസാനിക്കാതെ രാഷ്ട്രീയ കക്ഷികള്‍ കലിതുള്ളുമ്പോള്‍, തൃശൂര്‍ കയ്പമംഗലത്ത് വെട്ടേറ്റ ബിജെപി പ്രവര്‍ത്തകന്‍ സതീശന്‍ (51) മരിച്ചു.
കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണവുമായി ബന്ധപ്പെട്ടുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ ഇന്നലെ രാത്രിയാണ് സതീശന് വെട്ടേറ്റത്.
നാലു ബിജെപി പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സതീശന്റെ നില ഇന്നു രാവിലെയോടെ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പൊലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
കൊലപാതകത്തെ തുടര്‍ന്ന് കയ്പമംഗലത്ത് നാളെ പകല്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.
COMMENTS