വാഷിങ്ടണ്‍: വീട്ടുതടങ്കലില്‍ നിന്നു തുറന്നുവിട്ട കൊടുംഭീകരന്‍ ഹാഫിസ് സയീദിനെ എത്രയും പെട്ടെന്നു അറസ്റ്റുചെയ്തില്ലെങ്കില്‍ ഗുരുതര ഭവിഷ്...
വാഷിങ്ടണ്‍: വീട്ടുതടങ്കലില്‍ നിന്നു തുറന്നുവിട്ട കൊടുംഭീകരന്‍ ഹാഫിസ് സയീദിനെ എത്രയും പെട്ടെന്നു അറസ്റ്റുചെയ്തില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്തു നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്.
2008ല്‍ നടന്ന മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഫാഫിസ് സയീദായിരുന്നു. ജനുവരി മുതല്‍ വീട്ടുതടങ്കലിലായിരുന്ന ഹാഫിസ് സയീദിനെ കഴിഞ്ഞ വെള്ളിയാഴ്്ച മോചിതനാക്കിയിരുന്നു.
ഇയാളെ തുറന്നുവിടാനുള്ള തീരുമാനത്തിനെതിരേ പാകിസ്ഥാനിലും അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇയാളുടെ അനുകൂലികളും സര്‍ക്കാരിനും സേനയ്ക്കുമെതിരേ രംഗത്തുണ്ട്.
കൊടുംഭീകരനായ ഹാഫീസ് സയീദിനു മേല്‍ കുറ്റം ചുമത്താതെ ഒളിച്ചുകളിക്കുന്ന പൊലീസ് അയാളെ പ്രോസിക്യൂട്ട് ചെയ്യാതെയും കാക്കുന്നുണ്ട്. പാകിസ്ഥാന്റെ ഈ നടപടി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെക്കുറിച്ച് അസ്വസ്ഥജനകമായ സന്ദേശമാണ് നല്കുന്നത്. സ്വന്തം മണ്ണില്‍ ഭീകരര്‍ക്ക് അഭയം നല്‍കില്ലെന്ന പാകിസ്ഥാന്റെ വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സയീദിനെ അറസ്റ്റു ചെയ്യുക തന്നെ വേണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന. ഭീകരനെ അറസ്റ്റുചെയ്തില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയില്‍ പോകില്ലെന്നും അമേരിക്ക മുന്നറിയിപ്പു കൊടുക്കുന്നു.
COMMENTS