സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കാനായി അതിവേഗ കോടതിയില്‍ അന്വേഷണം നടത്തണമെന്ന് ...
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കാനായി അതിവേഗ കോടതിയില്‍ അന്വേഷണം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെടും.പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപ് ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാലാണ് ഈ ആവശ്യം ഉന്നയിക്കുക. അന്വേഷണം നീണ്ടാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ സാദ്ധ്യത ഏറെയാണെന്നും പൊലീസ് ഭയക്കുന്നു.
ഇപ്പോഴതിതം വിചാരണക്കോടതിയായ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടന്നാല്‍ കേസ് നീണ്ടുപോകും. ഇക്കാരണത്താല്‍ അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ വേഗത്തിലാക്കണമെന്ന് അന്വേഷക സംഘം ആവശ്യപ്പെടുന്നു.
സിനിമാ മേഖലയില്‍ നിന്നുള്ള അന്‍പതോളം പേര്‍ സാക്ഷികളും മറ്റുമായുള്ള കോസില്‍, ദിലീപിനെതിരേ മൊഴി നല്‍കിയവര്‍ പിന്നീട് കൂറുമാറുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അതിവേഗ കോടതിയില്‍ വിചാരണ വേണമെന്ന് ആവശ്യപ്പെടുന്നത്.
ആക്രമിക്കപ്പെട്ട നടിയെ കൂട്ടബലാത്സംഗം ചെയ്തു രംഗങ്ങള്‍ പകര്‍ത്താനായിരുന്നു പദ്ധതി. ഇതിനാണ് വലിയ വാഹനം കൊണ്ടുവന്നതും. പക്ഷേ, പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നില്ലെന്നും കുറ്റപത്രം പറയുന്നു.
പള്‍സര്‍ സുനി ഉള്‍പ്പെടെ മറ്റു പ്രതികള്‍ക്കാര്‍ക്കും ആക്രമിക്കപ്പെട്ട നടിയോട് വ്യക്തപരമായ വൈരാഗ്യം ഇല്ലായിരുന്നുവെന്നും കുറ്റപത്രം അടിവരയിട്ടു പറയുന്നു.
Keywords: Crime, Actress, Molesting case, Dileep, Manju Warrier
COMMENTS