കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി കോടതിയില്‍ ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചേക്കും. ആക്രമണക്കേസില്‍ കുറ്റപത്രം നേരത്തെ സമര്‍പ്പി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി കോടതിയില്‍ ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചേക്കും. ആക്രമണക്കേസില്‍ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ അനുബന്ധ കുറ്റപത്രമായാണ് നല്‍കുന്നത്.
കേസില്‍ പ്രതിഭാഗം സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്ന സംശയം പൊലീസിനുണ്ട്. സാക്ഷികള്‍ അപ്രത്യക്ഷരാകാനുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ താമസിപ്പിച്ച ചാര്‍ളിയെ മാപ്പുസാക്ഷിയാക്കില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ചാര്‍ളിയെ പ്രതിഭാഗം സ്വാധീനിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.
പിഴവുകളില്ലാതെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നും അതിനായുള്ള തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. ആദ്യ കുറ്റപത്രത്തില്‍ ഏഴു പ്രതികളാണുണ്ടായിരുന്നത്. നിലവില്‍ കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്.
പഴുതടച്ചുള്ള കുറ്റപത്രത്തിനാണ് പൊലീസിന്റെ ശ്രമം. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Keywords: Dileep, Actress attack case, Police, Charge sheet

COMMENTS