കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിനു തെളിവുമായി പൊലീസ്. ഇക്കാര്യം പൊലീസ് ഹൈക്കോടതിയെ അറിയിച്ചെങ്കിലും വി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിനു തെളിവുമായി പൊലീസ്. ഇക്കാര്യം പൊലീസ് ഹൈക്കോടതിയെ അറിയിച്ചെങ്കിലും വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം.
ആറു സാക്ഷികളെ പൊലീസ് സ്വാധീനിച്ചതായി പൊലീസ് പറയുന്നു. സിനിമാ മേഖലയില്‍ നിന്നുള്ളവരാണ് കേസിലെ അമ്പതോളം സാക്ഷികള്‍. ഇവരില്‍ അവസാന നിമിഷം പലരും കൂറുമാറാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
കേസില്‍ മാപ്പുസാക്ഷിയാക്കാനിരുന്ന ചാര്‍ളി അവസാന നിമിഷം പിന്മാറി. ദിലീന്റെ സ്വാധീനമാണ് ഇതിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പള്‍സര്‍ സുനിക്ക് കോയമ്പത്തൂരില്‍ അഭയം നല്‍കിയയാളാണ് ചാര്‍ളി. ചാര്‍ളിയുടെ പിന്മാറ്റത്തോടെ ജയിലില്‍ നിന്ന് കത്തെഴുതാന്‍ സഹായിച്ച വിപിന്‍ലാലിനെ പൊലീസ് മാപ്പുസാക്ഷിയാക്കുകയായിരുന്നു.
കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനം ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചെന്ന് പൊലീസ് പറയുന്നു. സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന ഇയാള്‍ പിന്നീട് മൊഴി മാറ്റുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റൊരു ജീവനക്കാരനെ പൊലീസ് സാക്ഷിയാക്കുകയായിരുന്നു.
Keywords: Actress, Abduction, police, case, Dileep, Kavya Madhavan, Pulsar Suni

COMMENTS