സ്വന്തം ലേഖകന്‍ വേങ്ങര: പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടി വേങ്ങരയില്‍ യുഡിഎഫ് സ...
സ്വന്തം ലേഖകന്‍
വേങ്ങര: പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടി വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ ഏതാണ്ട് വിജയം ഉറപ്പിച്ചു.
പക്ഷേ, പികെ കുഞ്ഞാലിക്കുട്ടി 2011ല്‍ ഈ മണ്ഡലത്തില്‍ 38,237 വോട്ടിന്റെയും 2016ല്‍ 38057 വോട്ടിന്റെയും ഭൂരിപക്ഷം നേടിയിരുന്നു. ആ വന്‍ ഭൂരിപക്ഷം ഖാദറിനു കിട്ടാനിടയില്ലെന്ന് ഉറപ്പായി. യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുണ്ടായ പിണക്കങ്ങളും വിമതരുമെല്ലാം ഭൂരിപക്ഷം കുറയാന്‍ കാരണമായിട്ടുണ്ട്.
തുടക്കം മുതല്‍ ലീഡ് നിലനിറുത്തുന്ന ഖാദര്‍, മൂന്നു പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പതിനായിരം വോട്ടിനു മുന്നിലെത്തിയിരുന്നു. അവിടെനിന്നു പടിപടിയായി ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്.
ഇടതു സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ പഞ്ചായത്തില്‍ പോലും ഖാദറാണ് മുന്നിലെത്തിയത്. മണ്ഡലത്തില്‍ വോട്ടുള്ള ഏക സ്ഥാനാര്‍ത്ഥിയും ബഷീറായിരുന്നു.
എആര്‍ നഗര്‍, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പികെ കുഞ്ഞാലിക്കുട്ടിക്കു ലഭിച്ച ഭൂരിപക്ഷം ഖാദറിനു നിലനിറുത്താനായിട്ടില്ല.
പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ബിജെപിയാകട്ടെ എസ്ഡിപി ഐക്കും പിന്നില്‍ പോയതും ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു കൗതുകക്കാഴ്ചയായി.
Keywords: Election, UDF, KNA Khader, LDF, Muslim League, Vengara
COMMENTS