തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വില വര്‍ദ്ധനയിലും പ്രതിഷേധിച്ച് യുഡിഎഫ് ഹര്‍ത്താല്‍ ത...
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വില വര്‍ദ്ധനയിലും പ്രതിഷേധിച്ച് യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആളു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
തിരുവനന്തപുരം ജില്ലയില്‍ ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ ആരംഭിച്ചിരുന്നു. ആര്യനാട് ഡിപ്പോയിലെ ബസിനു നേരെയാണ് കല്ലേറുണ്ടായത്. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകള്‍ തടഞ്ഞു. എറണാകുളത്ത് പാലാരിവട്ടത്തും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി.
അക്രമസംഭവങ്ങള്‍ തടയാന്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. സ്വകാര്യവാഹനങ്ങളും ബസുകളും നിരത്തിലിറങ്ങുന്നതിന് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി പറഞ്ഞു.
വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരെയും കടകള്‍ അടപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്കു നിര്‍ദ്ദേശം നല്‍കി. വാഹനങ്ങള്‍ തടയുകയോ കടകള്‍ അടപ്പിക്കുകയോ ചെയ്യില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
Tags: Hartal, Kerala, UDF, PinarayiVijayan

COMMENTS