ഇടുക്കി: തമിഴ്‌നാട്ടിലെ മുന്തലില്‍ മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ ജോണ്‍പീറ്റര്‍ (19), ശരവണന്‍ (18) എന്നീ യുവാക്കളെ വെട്ടിക്കൊന്നു. ...
ഇടുക്കി: തമിഴ്‌നാട്ടിലെ മുന്തലില്‍ മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ ജോണ്‍പീറ്റര്‍ (19), ശരവണന്‍ (18) എന്നീ യുവാക്കളെ വെട്ടിക്കൊന്നു.
കൊല്ലപ്പെട്ട ഇരുവരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ്. കൊലപാതകത്തിനു കാരണം വ്യക്തമായിട്ടില്ല. ഇടുക്കി പൊലീസ് സംഭവസ്ഥലത്തേയ്ക്കു പോയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിരവധി കൊലക്കേസില്‍ പ്രതിയായ മണിയാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി കേരള, തമിഴ്‌നാട് പൊലീസ് സേനകള്‍ തിരച്ചില്‍ ആരംഭിച്ചു.
ശനിയാഴ്ച രാത്രി 8.30 ന് തമിഴ്‌നാട്ടിലേക്ക് ഓട്ടം പോകുന്നുവെന്നു പറഞ്ഞ് ജോണ്‍ പീറ്റര്‍ വീട്ടില്‍ നിന്നു പോവുകയായിരുന്നു. ദൂരത്തേയ്ക്കുള്ള ഓട്ടമായതിനാല്‍ ശ്രാവണിനെയും ഒപ്പം കൂട്ടുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്.
മറ്റൊരു കേസില്‍ ജയിലിലായിരുന്ന മണി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങുകയായിരുന്നു.
പൂര്‍വ വൈരാഗ്യമോ കൂട്ടു ബിസിനസ് ശ്രമം പാളിയതോ ആയിരിക്കാം കൊലപാതകത്തിനു കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.
COMMENTS