തലശ്ശേരി: മോഷണക്കേസില്‍ സീരിയല്‍ നടി പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് 35 പവന്‍ കവര്‍ന്ന കേസിലാണ് മലയാളി യുവതിയെ കര്‍ണ്ണാടക-കേരള പൊലീസ് സം...
തലശ്ശേരി: മോഷണക്കേസില്‍ സീരിയല്‍ നടി പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് 35 പവന്‍ കവര്‍ന്ന കേസിലാണ് മലയാളി യുവതിയെ കര്‍ണ്ണാടക-കേരള പൊലീസ് സംയുക്തമായി പിടികൂടിയത്.
ബെംഗളൂരി കനക്പുര രഘുവനഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭണങ്ങള്‍ കവര്‍ന്ന കേസിലാണ് ടെമ്പിള്‍ ഗേറ്റ് പുതിയ റോഡില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തനൂജ (24) അറസ്റ്റിലായത്.
സെപ്തംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഓഗസ്റ്റ് മാസത്തിലാണ് പയ്യന്നൂര്‍ സ്വദേശിയായ കര്‍ണ്ണാടകയില്‍ ആരോഗ്യവകുപ്പില്‍ ജീവനക്കാരിയുടെ വീട്ടില്‍ തനൂജ ജോലിക്കെത്തുന്നത്. സെപ്തംബര്‍ മാസം മുതല്‍ തനൂജയെ വീട്ടില്‍ നിന്ന് കാണാതായി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്.
വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തനൂജ നല്‍കിയ ഫോണ്‍ നമ്പറും വിലാസവും വ്യാജമാണെന്നു കണ്ടെത്തി. യുവാവുമായി തനൂജയ്ക്കു പ്രണയമുണ്ടായിരുന്നെന്നു മനസിലാക്കിയ പൊലീസ് യുവാവിനെ കൊണ്ട് തനൂജയെ വിളിപ്പിച്ചു.
തനൂജ കേരളത്തിലുണ്ടെന്നു മനസിലാക്കിയ പൊലീസ് കേരള പൊലീസിന്റെ സഹായം തേടി. പൊലീസ് പറഞ്ഞത് അനുസരിച്ച് യുവാവ് തനൂജയെ വിളിച്ചു. തനൂജ വടകരയിലെത്താല്‍ യുവാവിനോട് പറഞ്ഞു.
വടകരയിലെത്തിയെങ്കിലും കര്‍ണ്ണാടക പൊലീസിന് യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. തനൂജ തലശേരി ചെറുകുന്നിലും കൂത്തുപറമ്പിലും താമസിച്ചിരുന്നെന്നു കണ്ടെത്തിയ പൊലീസ് യുവതിക്കു തലശ്ശേരിയിലെ ഓട്ടോ ഡ്രൈവറുമായും ബന്ധമുണ്ടായിരുന്നെന്നു കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ടെമ്പിള്‍ ഗേറ്റിലെ താമസസ്ഥലം കണ്ടെത്തിയത്.
കേരള പൊലീസ് തനൂജയെ അറസ്റ്റ് ചെയ്ത് കര്‍ണ്ണാടക പൊലീസിനു കൈമാറി. തലശ്ശേരി പിലാക്കൂലിലെ സഹകരണബാങ്കിന്റെ ശാഖയില്‍ നിന്നും കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കവര്‍ച്ചമുതലുകള്‍ പൊലീസ് കണ്ടെടുത്തു.
Tags: Police, Arrest, Karnataka, Kerala, Crime

COMMENTS