കൊച്ചി: ഇറാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്പെയിന് അണ്ടര്‍ 17 ലോക കപ്പ് ഫുട്ബോളിന്റെ സെമിയില്‍ കടന്നു. നവി മുംബൈയില്‍...
കൊച്ചി: ഇറാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്പെയിന് അണ്ടര്‍ 17 ലോക കപ്പ് ഫുട്ബോളിന്റെ സെമിയില്‍ കടന്നു. നവി മുംബൈയില്‍ നടക്കുന്ന സെമി ഫൈനലില്‍ സ്പെയിനും മാലിയും ഏറ്റുമുട്ടും.
കൊച്ചിയില്‍ നടന്ന അവസാന മത്സരത്തില്‍ അട്ടിമറി പ്രതീക്ഷയിലായിരുന്നു ഇറാന്. എന്നാല്‍, സ്പാനിഷ് കരുത്തിനു മുന്നില്‍ ഏഷ്യയുടെ പ്രതീക്ഷയായ ഇറാന് പതറിപ്പോയി.
13ാം മിനിറ്റില്‍ ആബേല്‍ റൂയിസിലൂടെ സ്പെയിന് ആദ്യ ലീഡ് നേടി. ആദ്യ പകുതിയില്‍ പിന്നെ ഗോള്‍ പിറന്നില്ല. എന്നാല്‍, 60, 67 മിനിറ്റുകളില്‍ രണ്ടു ഗോളുകള്‍ കൂടി തൊടുത്തുകൊണ്ട് സ്പെയിന് അനയാസം സെമി ഫൈനലിലേക്ക് ഓടിക്കയറുകയായിരുന്നു. സെര്‍ജിയോ ഗോമസും ഫെറാന്‍ ടോറസുമായിരുന്നു ഈ ഗോളുകള്‍ നേടിയത്.
മുഹമ്മദ് ഖാദിരിക്ക് പകരക്കാരനായെത്തിയ സയീദ് കരീമിയാണ് 69ാം മിനിറ്റില്‍ ഇറാന്റെ ആശ്വാസ ഗോള്‍ നേടിയത്. ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഒരു ഗോള്‍ നേടിയെങ്കിലുംപിന്നെ ഇറാനെ സ്പാനിഷ് ചുണക്കുട്ടികള്‍ പൂട്ടുന്ന കാഴ്ചയാണ് കണ്ടത്.
ഈ കളിയോടെ, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഈ ലോകകപ്പിലെ അവസാന മല്‍സരത്തിനാണ് സാക്ഷ്യം വഹിച്ചത്. കൊച്ചിയിലെ ആദ്യ കളിയില്‍ സ്പെയിന് തോറ്റിരുന്നു.
Keywords: Spain, Iran, Fottball, Under 17 Football
COMMENTS