തിരുവനന്തപുരം: പിതൃതുല്യനാണെന്ന് തന്നെക്കൊണ്ട് പറയിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് സോളാര്‍ക്കെസ് പ്രതി സരിത എസ്. നായര്‍. മുഖ്യമന്ത്രി പി...
തിരുവനന്തപുരം: പിതൃതുല്യനാണെന്ന് തന്നെക്കൊണ്ട് പറയിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് സോളാര്‍ക്കെസ് പ്രതി സരിത എസ്. നായര്‍. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് സരിതയുടെ വെളിപ്പെടുത്തല്‍.
യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച് സോളാര്‍ കമ്മിഷനുമായി സഹകരിക്കേണ്ടെന്നും കമ്മിഷനെതിരെ കോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടതായും സരിത കത്തില്‍ ആരോപിക്കുന്നു.
ടീം സോളാര്‍ തകരാന്‍ കാരണം ബിജു രാധാകൃഷ്ണനെ അന്ധമായി വിശ്വസിച്ചതാണ്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സോല്യൂഷന്‍സിന്റെ ഉപഭോക്താക്കളില്‍ നിന്നും മെഗാ പവര്‍ പ്രൊജക്ടുകളുടെ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നുമുള്ള മൂന്നു കോടി രൂപ ശാലു മേനോന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കും വീടുപണിക്കുമായി ഉപയോഗിച്ചു. അതില്‍ നിന്ന് പണം ആര്യാടന്‍ മുഹമ്മദും എപി അനില്‍ കുമാറും വാങ്ങിയതായി സരിത ആരോപിക്കുന്നു.
പ്രൊജക്ടറുകള്‍ക്കും പണത്തിനും വേണ്ടി ആര്‍ക്കും വഴങ്ങിയിട്ടില്ല. എന്നാല്‍, സമ്മതമില്ലാതെയാണ് ഭരണത്തിലിരുന്നവര്‍ ശരീരികമായി ഉപയോഗിച്ചത്. ഒടുവില്‍ താന്‍ മാത്രം ബലിയാടായെന്നും സരിതയുടെ കത്തിലുണ്ട്.
എം.എന്‍.ആര്‍.ഇ, അനര്‍ട്ട് എന്നിവയുടെ അംഗീകാരം നല്‍കാന്‍ ഉമ്മന്‍ ചാണ്ടി ഏഴു കോടി രൂപ ആവശ്യപ്പെട്ടു. ഒരു കോടി പത്തുലക്ഷം രൂപ ഡല്‍ഹിയില്‍ എത്തിച്ചു. മുപ്പത് ലക്ഷം രൂപ തോമസ് കുരുവിള വഴി തിരുവനന്തപുരത്തും നല്‍കി.
പണം വാങ്ങിയ ഉമ്മന്‍ ചാണ്ടി പ്രതിയായില്ലെന്നും സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതിയാകും എന്നതിനാല്‍ പൊലീസും ജുഡിഷ്യറിയും ഒത്തുകളിക്കുകയായിരുന്നെന്നും സരിത കത്തില്‍ ആരോപിക്കുന്നുണ്ട്.
പരാതിയിലുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സരിത കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
Tags: SarithaS.Nair. SolarCase, OommenChandy, Commission, Kerala, Politics

COMMENTS