ഹൈദരാബാദ്: സന ഇഖ്ബാലിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി അമ്മ. ഭര്‍ത്താവ് അബ്ദുള്‍ നദീമാണ് സനയെ കൊലപ്പെടുത്തിയതെന്ന് അ്മ്മ ആരോപിച്ചു. ഭര...
ഹൈദരാബാദ്: സന ഇഖ്ബാലിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി അമ്മ. ഭര്‍ത്താവ് അബ്ദുള്‍ നദീമാണ് സനയെ കൊലപ്പെടുത്തിയതെന്ന് അ്മ്മ ആരോപിച്ചു. ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും സനയെ പീഡിപ്പിച്ചിരുന്നതായി അവര്‍ പറഞ്ഞു.
ബുള്ളത്തില്‍ ഒറ്റയ്ക്ക് രാജ്യം ചുറ്റി ശ്രദ്ധേയയായ സന ഇഖ്ബാല്‍ (29) വാഹനാപകടത്തിലാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഹൈദരാബാദിനു സമീപത്താണ് അപകടമുണ്ടായത്.
സന സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ മീഡിയനില്‍ തട്ടിയാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്നത് സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമായിരുന്നു.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവ് നദീമിനും അപകടത്തില്‍ പരിക്കേറ്റു. ടോലിചോവ്കിയിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
വിഷാദത്തിനും ആത്മഹത്യാ പ്രവണതയും എതിരെയുള്ള ബോധവത്കരണമായിരുന്നു സനയുടെ ബുള്ളറ്റ് യാത്ര. യാത്രയുടെ ഭാഗമായി കേരളത്തില്‍ കളമശ്ശേരി എസ് സിഎംഎസ് കാമ്പസിലും സന എത്തിയിരുന്നു.
Tags: SanaIqbal, India, Accident, Death, Obituary

COMMENTS