ഹൈദരാബാദ്: ബുള്ളത്തില്‍ ഒറ്റയ്ക്ക് രാജ്യം ചുറ്റി ശ്രദ്ധേയയായ സന ഇഖ്ബാല്‍ (29) വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഹൈദരാ...
സന സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ മീഡിയനില്‍ തട്ടിയാണ് അപകടമുണ്ടായത്. വാഹം ഓടിച്ചിരുന്നത് സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമായിരുന്നു.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവ് നദീമിനും അപകടത്തില്‍ പരിക്കേറ്റു. ടോലിചോവ്കിയിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
വിഷാദത്തിനും ആത്മഹത്യാ പ്രവണതയും എതിരെയുള്ള ബോധവത്കരണമായിരുന്നു സനയുടെ ബുള്ളറ്റ് യാത്ര. യാത്രയുടെ ഭാഗമായി കേരളത്തില്‍ കളമശ്ശേരി എസ് സിഎംഎസ് കാമ്പസിലും സന എത്തിയിരുന്നു.
Tags: SanaIqbal, Hyderabad, Woman
COMMENTS