റോയ് പി തോമസ് കൊച്ചി: ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് സുരക്ഷയൊരുക്കാനെത്തിയ ഗോവയില്‍ നിന്നുള്ള സ്വകാര്യ സേനയുടെ വാഹനം പൊലീസ് പിട...
റോയ് പി തോമസ്
കൊച്ചി: ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് സുരക്ഷയൊരുക്കാനെത്തിയ ഗോവയില്‍ നിന്നുള്ള സ്വകാര്യ സേനയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. കൊട്ടാരക്കരയില്‍ നിന്നാണ് അഞ്ചു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. ഉന്നത ഇടപെടലിനെ തുടര്‍ന്ന് പിന്നീടു വാഹനങ്ങള്‍ വിട്ടുകൊടുത്തു.
വന്‍ ബിസിനസുകാര്‍ക്കും മറ്റും സുരക്ഷ ഒരുക്കുന്ന ഏജന്‍സിയാണ് ഗോവയില്‍ നിന്നുള്ള തണ്ടര്‍ ഫോഴ്‌സ്. ഇവര്‍ ദിലീപിന് സുരക്ഷയ്ക്കായി മൂന്നു ഗാര്‍ഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ദിലീപ് പൊതുജന മദ്ധ്യത്തില്‍ ആക്രമിക്കപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.
ജാമ്യത്തില്‍ കഴിയുന്ന ദിലീപ് പൊലീസ് അറിയാതെയാണ് സുരക്ഷാ ഗാര്‍ഡുകളെ നിയോഗിച്ചത്. ഇതു പൊലീസിനെയും ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വാഹനം പിടിച്ചത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമായിട്ടില്ല.
ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളില്‍ തണ്ടര്‍ ഫോഴ്‌സിനു ഓഫീസുകളുണ്ട്. മലയാളിയായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പി.എ വത്സന്റെ നേതൃത്വത്തിലാണ് തണ്ടര്‍ ഫോഴ്‌സിന്റെ കേരള ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. തോക്ക് കൈവശം വയ്ക്കാന്‍ ഇവര്‍ സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയിട്ടുണ്ട്. ഈ ഏജന്‍സിയില്‍ ആയിരത്തോളം വികമു്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്. നാലു വര്‍ഷമായി കേരളത്തില്‍ തണ്ടര്‍ ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നു. തൃശൂര്‍, പാലക്കാട് ജില്ലാകളില്‍ ഓഫീസുമുണ്ട്.
തണ്ടര്‍ ഫോഴ്‌സ് അംഗങ്ങള്‍ (ഫയല്‍ ചിത്രം)
ഇന്നലെ തണ്ടര്‍ ഫോഴ്‌സ് ടീമിന്റെ ആറു വാഹനങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിയിരുന്നു.
അരമണിക്കൂറോളം ഇവര്‍ ദിലീപിന്റെ വീട്ടില്‍ ചെലവിട്ടിരുന്നു. സംഘത്തിലെ മൂന്നു പേര്‍ ദിലീപിനു സുരക്ഷയൊരുക്കി വീട്ടില്‍ തന്നെയുണ്ടെന്നാണ് അറിയുന്നത്.
ഇന്നലെ കൊച്ചിയില്‍ ഈ വാഹനങ്ങള്‍ പൊലീസ് തടഞ്ഞിരുന്നു. മലേഷ്യന്‍ സ്പീക്കര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നുമാണ് പറഞ്ഞത്. പിന്നീടുള്ള അന്വേഷണത്തില്‍ ഈ വാദം തെറ്റാണെന്നു മനസ്സിലായി. അങ്ങനെയാണ് വാഹനം കൊട്ടാരക്കരയില്‍ തടഞ്ഞത്. പിന്നീട് വാഹനങ്ങള്‍ വിട്ടുകൊടുത്തു.
തണ്ടര്‍ ഫോഴ്‌സ് വനിതാ അംഗം
നാവിക സേനയില്‍ നിന്നു വിരമിച്ച കാസര്‍കോട് സ്വദേശി അനില്‍ നായരാണ് ഈ ഏജന്‍സിയുടെ സ്ഥാപകന്‍. കേരളത്തില്‍ നൂറു ജീവനക്കാരുണ്ട്. മാവോയിസ്റ്റ് വേട്ടയ്ക്കായി കേരള പൊലീസ് നിയോഗിച്ചിട്ടുള്ള കമാന്‍ഡോ യൂണിറ്റായ തണ്ടര്‍ ബോള്‍ട്ടിന്റെ യൂണിഫോം തന്നെയാണ് തണ്ടര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും!
കേരളത്തില്‍ മൂന്നു വ്യവസായികളും ഇപ്പോള്‍ ദിലീപുമാണ് തണ്ടര്‍ ഫോഴ്‌സിനെ സുരക്ഷയ്ക്കായി സമീപിച്ചിട്ടുള്ളത്. ദിലീപിനു സുരക്ഷ ഒരുക്കാനെത്തിയതോടെ ഏജന്‍സിക്കു നല്ല പബഌസിറ്റിയും ലഭിച്ചിരിക്കുകയാണ്.
Keywords: Dileep, Thunder Force, Private Security Agency
COMMENTS