തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കിയ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജ...
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കിയ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നേരത്തെ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന് നിയമമന്ത്രി അറിയിച്ചിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി കത്തയച്ചത്.
സമയമാകുമ്പോള്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്ന് പിണറായി പ്രതികരിച്ചു. ആറു മാസത്തിനകം റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണമെന്നാണ് ചട്ടം. അല്ലെങ്കില്‍ റിപ്പോര്‍ട്ട് നിയമവിരുദ്ധമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags: PinarayiVijayan, SolarCommission, Report, Kerala, Politics, OommenChandy

COMMENTS